Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വന്തം ചരമവാര്‍ത്ത നല്‍കി കബളിപ്പിച്ച ജോസഫിനെ കോട്ടയത്ത് കണ്ടെത്തി
REPORTER

 

കോട്ടയം: പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കി മുങ്ങിയ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് കണ്ടെത്തി. കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ഭാര്യ മേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കോട്ടയത്തുള്ള കാര്‍ഷിക വികസന ബാങ്കില്‍ വെച്ച് ജോസഫിനെ കണ്ടിരുന്നു. ഒരു ഫോട്ടോ കാണിച്ച് മരിച്ചയാളുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയാണ് ബാങ്കിലെ മാനേജരെ സമീപിച്ചത്. സ്വര്‍ണമാലയും പണവും അടക്കമുള്ള ചില സാധനങ്ങള്‍ കണ്ണൂരിലേക്ക് അയക്കാന്‍ വേണ്ട മാര്‍ഗം അന്വേഷിക്കുകയും ചെയ്തു. ജോസഫ് മേലുക്കുന്നേല്‍ എന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചെന്നും ഈ സാധനങ്ങള്‍ ഭാര്യയുടെ പേരില്‍ എത്തിക്കണമെന്നുമായിരുന്നു ആവശ്യം.

തുടര്‍ന്ന് കോട്ടയത്തെ ബാങ്ക് മാനേജര്‍ക്ക് കണ്ണൂരിലെ മാനേജരെ പരിചയമുള്ളതിനാല്‍ അപരിചിതനെക്കുറിച്ച് സംസാരിച്ചു. ജോസഫ് മേലുക്കുന്നേല്‍ ചരമപരസ്യം നല്‍കി ഒളിവില്‍ പോയവിവരം അപ്പോഴാണ് കോട്ടയത്തുള്ള ബാങ്ക് ജീവനക്കാര്‍ അറിയുന്നത്. തന്റെ മുന്നിലുള്ളത് ജോസഫ് തന്നെയാണെന്ന് മാനേജര്‍ തിരിച്ചറിയുകയും ചെയ്തു. രണ്ടു മാനേജര്‍മാരുടെയും സംസാരത്തില്‍ സംശയം തോന്നിയ ജോസഫ് ഫോണ്‍ സംഭാഷണത്തിനിടെ ബാങ്കില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവം കോട്ടയത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

കോട്ടയം പോലീസ് തളിപ്പറമ്പ് പോലീസുമായി ബന്ധപ്പെട്ടു. അന്വേഷണോദ്യോഗസ്ഥനായ തളിപ്പറമ്പ് എസ്.ഐ. ബിനുമോഹന്‍ അയച്ചുകൊടുത്ത ജോസഫ് മേലുക്കുന്നേലിന്റെ ചിത്രം കോട്ടയത്തെ ബാങ്ക് മാനേജര്‍ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ജോസഫ് മേലുക്കുന്നേല്‍ കോട്ടയത്തുതന്നെയുണ്ടെന്ന ഉറപ്പില്‍ തളിപ്പറമ്പില്‍നിന്ന് മൂന്നംഗ അന്വേഷണസംഘം കോട്ടയത്തെത്തുകയും ചെയ്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ നിന്ന് ഇയാളെ കണ്ടെത്തിയത്.

കുറ്റിക്കോലിലെ ജോസഫ് മേലുക്കുന്നേല്‍ സ്വന്തം ചരമപരസ്യം നവംബര്‍ 30ലെ പത്രങ്ങളിലാണ് പ്രസിദ്ധീകരണത്തിനു നല്‍കിയത്. പയ്യന്നൂരിലെ ലോഡ്ജില്‍ താമസിച്ചാണ് പത്ര ഓഫീസുകളിലെത്തി പരസ്യം നല്‍കിയത്. 

'ആദരാഞ്ജലികള്‍' എന്ന തലക്കെട്ടോടെ കളര്‍ പരസ്യം നല്‍കി കബളിപ്പിച്ച് ഒളിവില്‍ പോകുകയായിരുന്നു. മികച്ച കര്‍ഷകനാണെന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ശവസംസ്‌കാരം നടക്കുന്ന പള്ളിസെമിത്തേരിയുടെ പേരും ചേര്‍ത്തായിരുന്നു പരസ്യം. ജോസഫിനെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

 
Other News in this category

 
 




 
Close Window