Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
വിജയ് മല്യയെ കൈമാറണമെന്ന കേസില്‍ വാദം ആരംഭിച്ചു, വായ്പ എടുത്തത് കാര്‍ റേസിങ്ങിനാണെന്ന് മറുപടി
reporter

ലണ്ടന്‍: വിവാദം ഇന്ത്യന്‍ വ്യവസായി വിജയ് മല്യയെ കൈമാറണമെന്ന കേസില്‍ ബ്രിട്ടനിലെ വെസ്റ്റിമിന്‍സ്റ്റര്‍ കോടതിയില്‍ വാദം ആരംഭിച്ചു. ഡിസംബര്‍ 14ന് ഇത് അവസാനിക്കും. സ്വകാര്യ ബാങ്കായ ഐഡിബിഐയില്‍ നിന്നും സ്റ്റേറ്റ് ബാങ്കില്‍ നിന്നും 9000 കോടി രൂപയാണ് മല്യ വായ്പയെടുത്തത്. ഇന്ത്യക്കായി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ മാര്‍ക്ക് സമ്മേഴ്സ് കോടതിയില്‍ വാദിച്ചു. ബ്രിട്ടനിലേക്ക് കടന്നതെന്തിനെന്ന ചോദ്യത്തിന് താന്‍ കാലങ്ങളായി ഇവിടെയാണ് താമസിക്കുന്നതെന്നും അതൊരു രക്ഷപെടലല്ലെന്നും വിജയ് മല്യ പറഞ്ഞു. വായ്പയെടുത്ത പണം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് മോട്ടോര്‍ റേസിങ്ങിനും രണ്ട് കോര്‍പ്പറേറ്റ് ജെറ്റിനായി പണം ഉപയോഗിച്ചെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.

2009 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ കമ്പനി ഐഡിബിഐയില്‍ നിന്നും 950 കോടിയുടേയും 150 കോടി രൂപയുടേയും വായ്പാ അപേക്ഷകളിലൂന്നിയായിരുന്നു സമ്മേഴ്സിന്റെ ചോദ്യങ്ങള്‍. ഫോഴ്‌സ് ഇന്ത്യ ചീഫ് അക്കൗണ്ടന്റ് മാര്‍ഗരറ്റ് സ്വീനി, ഇന്ത്യന്‍ നിയമവിദഗ്ധന്‍ പ്രൊഫസര്‍ ലാവു, മെഡിക്കല്‍ വിദഗ്ധന്‍ ഡോ. അലന്‍ മിച്ചല്‍ എന്നിവരുടെ മൊഴി രേഘപ്പെടുത്തും. തന്റെ പേരിലുള്ളത് കെട്ടിച്ചമച്ചതാണെന്നും മല്യ പറഞ്ഞു.


ഇന്ത്യയ്ക്ക് കൈമാറരുതെന്ന് മല്യയുടെ അഭിഭാഷകന്‍ നേരത്തേ വാദിച്ചിരുന്നു. ഇന്ത്യന്‍ ജയിലുകളിലെ ശൗചാലയങ്ങളുടെ വൃത്തിഹീനമായ അവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ അസൗകര്യങ്ങളുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രമേഹ രോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്ന് അഭിഭാഷകന്‍ വാദിച്ചു. മല്യയുടെ ആവശ്യങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ഉപദേശം തേടുകയും ആവശ്യങ്ങള്‍ അനുവദിക്കുകയുമായിരുന്നു. യൂറോപ്യന്‍ മാതൃകയിലുള്ള ജയില്‍ അനുവദിക്കാന്‍ അധികൃതര്‍ സമ്മതിച്ചു. ആര്‍തര്‍ റോഡ് ജയില്‍ ഇതിന് അനുയോജ്യം ആണെന്നും മല്യയുടെ ആവശ്യത്തിനനുസരിച്ച് വേറെ നിര്‍മ്മിക്കാമെന്നും അറിയിച്ചു.

ബ്രിട്ടീഷ് കോടതിയില്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ മല്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് വിജയ് മല്യയെ നേരത്തേ ലണ്ടനില്‍ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ലണ്ടനിലെ കോടതി മല്യയെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് മല്യ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. 9000 കോടി രൂപ ഇന്ത്യയില്‍െ ബാങ്കുകളില്‍ നിന്നു വായ്പ എടുത്തശേഷം ഇത് തിരിച്ചടക്കാതെ ആയിരുന്നു ഈ മുങ്ങല്‍. തുടര്‍ന്ന് നിരവധി തവണ ഇന്ത്യയിലെ കോടതിയില്‍ ഹാജരാകാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടിരുന്നു എങ്കിലും മല്യ അതിന് തയ്യാറായിരുന്നില്ല. ഇതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോഷ്യം മല്യയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window