Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ലിവിങ് സ്‌റ്റോണ്‍: പഞ്ചവത്സര അജപാലന പദ്ധതിക്കു ബ്രിസ്‌റ്റോളില്‍ തുടക്കം
reporter

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാംഗങ്ങളുടെ വിശ്വാസം ജ്വലിപ്പിക്കാന്‍ രൂപം നല്‍കിയ പഞ്ചവത്സര അജപാലനപദ്ധതിയും കുട്ടികളുടെ വര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ-ധാര്‍മിക പരിശീലനം ലക്ഷ്യംവയ്ക്കുന്ന ആദ്യവര്‍ഷത്തിന്റെ ഉദ്ഘാടനം ആദ്യഞായറാഴ്ച തിരിതെളിച്ചുകൊണ്ടാണ് നിര്‍വഹിച്ചത്. യുകെയില്‍ നാനൂറിലധികം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വേദപാഠ ക്ലാസുകള്‍ക്ക് മുന്നോടിയായി നടന്ന സ്‌കൂള്‍ അസംബ്ലിയില്‍ വച്ചാണ് കുട്ടികളുടെ ആദ്യ വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ലണ്ടന്‍ റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല, ഫാ. ഫാന്‍സുവ പത്തില്‍, ബെന്‍ ടോം, വിന്‍സ് ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും കുട്ടികളുടെ വര്‍ഷത്തിന് ഔദ്യോഗികമായി തുടക്കമായി. വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, കുടുംബകൂട്ടായ്മകള്‍, പ്രേഷിത സജ്ജമായ ഇടവകകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങളാണ് ക്രമീകരിക്കുന്നത്. 

മാര്‍ സ്രാമ്പിക്കല്‍ പിതാവ് പരിശുദ്ധാത്മാവിന്റെ ജീവിക്കുന്ന ശിലകളായി മാറുവാന്‍ കുട്ടികളോട് ആഹ്വാനം ചെയ്തത് ഓര്‍മ്മപ്പെടുത്തിയ ഫാ. മാത്യു പിണക്കാട്ട് കുട്ടികളില്‍ നിന്നുമാണ് സഭയും സമൂഹവും വളരേണ്ടതെന്നും അതിനാല്‍ കുട്ടികളില്‍ നിന്ന് തന്നെ രൂപതയുടെ തുടക്കം ആരംഭിക്കണമെന്നും പറഞ്ഞു. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തിലും ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. അസിസ്റ്റന്റ്‌റ് ഹെഡ് മിസ്ട്രസ് സിനി ജോമി കുട്ടികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അതിനു ശേഷം നടന്ന വി. കുര്‍ബാനയ്ക്ക് ഫാ. മാത്യു പിണക്കാട്ട് നേതൃത്വം നല്‍കി. സെന്റ് സേവ്യഴ്‌സ് ഫാമിലി യൂണിറ്റ് ഒരുക്കിയ സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ക്ക് സമാപനമായി.

 
Other News in this category

 
 




 
Close Window