Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഡിയുപി ഉടക്കി, ബ്രക്‌സിറ്റ് വീണ്ടും തലവേദനയായി തെരേസ, ഇതിനിടെ കുടിയേറ്റത്തില്‍ വന്‍ ഇടിവ്
reporter

 ലണ്ടന്‍: യുകെ പ്രധാനമന്ത്രി തെരേസ മേക്കു വീണ്ടും തലവേദനയായി ബ്രക്‌സിറ്റ്. സഖ്യകക്ഷിയായ ഡിയുപി ബ്രക്‌സിറ്റില്‍ വിഷയത്തില്‍ ഉടക്കിയതാണ് പുതിയ തലവേദനയ്ക്ക് കാരണം. വടക്കന്‍ അയര്‍ലന്റിന്റെ അവകാശത്തെക്കുറിച്ചുള്ള തര്‍ക്കമാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കുന്നത്. വടക്കന്‍ അയര്‍ലന്റിനെ യൂറോപ്യന്‍ യൂണിയന്‍ വിപണിക്ക് കീഴില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഡീലിനായാണ് തെരേസ മേ ശ്രമിച്ചു വന്നത്. ഇതായിരുന്നു ഐറിഷ് പ്രധാനമന്ത്രി മുന്നോട്ടുവച്ച ആവശ്യവും. എന്നാല്‍ ഇതിലെ വിവരങ്ങള്‍ പുറത്തായതോടെ ബ്രക്സ്റ്റിനായി തീവ്രമായി വാദിക്കുന്ന ഡിയുപിയുടെ നേതാവ് അലന്‍ ഫോസ്റ്റര്‍ എതിര്‍പ്പുമായി രംഗത്തുവരുകയായിരുന്നു. ഇതോടെ ഡീലില്‍ ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രിക്കായിട്ടില്ല എന്നാണു വിവരം. തങ്ങള്‍ക്കു സ്വീകാര്യമായ ഡീലേ നടക്കൂ എന്ന് ഫോസ്റ്റര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. ഐറിഷ് വിഷയം ബ്രക്സ്റ്റില്‍ തലവേദനയായി തുടരുമെന്ന് ഉറപ്പായി. ഇതോടൊപ്പം സ്‌കോട്ട് ലന്റിനും ലണ്ടനും വെയില്‍സിനും സ്വയംഭരണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. 

ഇതിനിടെ ബ്രക്സിറ്റ് നടപടികള്‍ അനിശ്ചിതമായി നീളുമ്പോഴും ബ്രിട്ടന് ആശ്വസിക്കാന്‍ വകയായി കുടിയേറ്റത്തില്‍ വന്‍ കുറവ്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തില്‍ ഒറ്റ വര്‍ഷംകൊണ്ട് ഉണ്ടായത് ഒരുലക്ഷം പേരുടെ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയനില്‍നിന്നും ഉള്ളവരാണെന്നത് ബ്രക്‌സിറ്റിന്റെ ഫലം കൂടുതല്‍ വ്യക്തമാക്കുന്നു. അതേസമയം യൂറോപ്യന്‍ യൂണിയനുമായി ബ്രക്‌സിറ്റ് കരാര്‍ ഉറപ്പിക്കാന്‍ ബ്രിട്ടനു കഴിഞ്ഞില്ല. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും തീരുമാനത്തിലെത്താനുണ്ടെന്നും അതിനാല്‍ ഉടമ്പടിയില്‍ എത്താനായില്ലെന്നും പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ചര്‍ച്ചകള്‍ അടുത്തയാഴ്ചയും തുടരും. ഈമാസം 14, 15 തീയതികളില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി എല്ലാ കാര്യങ്ങളിലും ധാരണയിലെത്താനാകുമെന്നും മേ പ്രതീക്ഷ പ്രകടിപ്പിച്ചു.

 
Other News in this category

 
 




 
Close Window