Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജിഷ്ണു ആത്മഹത്യ ചെയ്തതിനു പിന്നിലെ നേരറിയാന്‍ സിബിഐ വരും: കേസ് സിബിഐ അന്വേഷിക്കണമെന്നു സുപ്രീംകോടതി ഉത്തരവ്
reporter
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കില്ലെന്ന മുന്‍ നിലപാട് തിരുത്തി സിബിഐ സുപ്രീം കോടതിയില്‍. കേസ് സിബിഐ തന്നെ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെക്കുറിച്ചു കേന്ദ്രം നിലപാടു വ്യക്തമാക്കണമെന്നു നവംബറില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം മാനിച്ചാണ് തീരുമാനമെടുത്തതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ചുമാസത്തോളം പാഴാക്കിയെന്നും അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കുകയില്ലേയെന്നും കോടതി വിമര്‍ശിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില്‍ സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം. ഇത്തരം കേസുകള്‍ സിബിഐ ഉടന്‍ ഏറ്റെടുക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window