Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
പാചകം
  Add your Comment comment
ക്രിസ്മസ് ഗംഭീരമാക്കാന്‍ ബദാം കേക്ക് വീട്ടിലുണ്ടാക്കാം
reporter
ക്രിസ്മസ് എത്താറായി. കടയില്‍ നിന്നു കേക്കു വാങ്ങുന്നവര്‍ ഇക്കുറി പതിവൊന്നു മാറ്റിപ്പിടിക്കുക. ഒരു കേക്ക് വീട്ടിലുണ്ടാക്കി കൈപ്പുണ്യം തെളിയിച്ചാല്‍ ക്രിസ്മസിന് ഇരട്ടി മധുരമാകും. വാള്‍നട്ട്, ബദാം എന്നിവ പ്രധാന ചേരുവകളാക്കി കേക്കുണ്ടാക്കാനുള്ള പാചകക്കുറിപ്പ് ഇതാ.



ബദാം പൊടിച്ചത് - കാല്‍ കപ്പ്
വാള്‍നട്ട് - കാല്‍ കപ്പ്
മൈദ - അര കപ്പ്, + 1 ടീ സ്പൂണ്‍
പഞ്ചസാര - കാല്‍ കപ്പ്
പാല്‍ - അര കപ്പ്
നെയ്യ് - മൂന്നു ടീസ്പൂണ്‍
ബേക്കിംഗ് സോഡാ - കാല്‍ ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - അര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
കൊപ്ര ഗ്രേറ്റ് ചെയ്തത് - ഒരു ടീസ്പൂണ്‍

കേക്ക് ഉണ്ടാക്കുന്ന വിധം : മൈക്രോ വേവ് ഓവന്റെ താപനില 350 ഡ്രിഗിയില്‍ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് പാനില്‍ നെയ്യ് തടവി വയ്ക്കുക. വശങ്ങളിലും തേയ്ക്കുക. ഒരു ബൗളില്‍ ബദാം, വാള്‍നട്ട് എന്നിവ പൊടിച്ചതില്‍ മൈദ, ബേക്കിംഗ് സോഡാ, ബേക്കിംഗ് പൗഡര്‍, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക.
മറ്റൊരു ബൗളില്‍ നെയ്യ് എടുത്തു നന്നായി ഇളക്കി പതപ്പിക്കുക. പഞ്ചസാരയിട്ട് വീണ്ടും ഇളക്കുക. രണ്ടു ബൗളിലേയും ചേരുവകള്‍ തമ്മില്‍ യോജിപ്പിച്ച് നെയ്യ് തടവിയ ബേക്കിംഗ് പാനിലേയ്ക്ക് പകരുക.
കൊപ്ര ഗ്രേറ്റ് ചെയ്തതില്‍ ഒരു ടീസ്പൂണ്‍ മൈദയിട്ടിളക്കി കേക്കിന്റെ കൂട്ടിന് മീതെ വിതറുക. 20 - 25 മിനിറ്റ് ബേക്ക് ചെയ്ത ശേഷം വാങ്ങി വയ്ക്കുക.
 
Other News in this category

 
 




 
Close Window