Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വീട്ടുകാരെ ഇറക്കിവിട്ട് വീട് പാര്‍ട്ടിയാഫീസാക്കിയ സംഭവം ; നാലു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
REPORTER

തൊടുപുഴ: രണ്ടരയും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളടങ്ങിയ കുടുംബത്തെ ഇറക്കി വിട്ട് അവരുടെ വീട് പാര്‍ട്ടി ഓഫീസാക്കി മാറ്റിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. മുരുക്കടി ലക്ഷ്മി വിലാസത്തില്‍ മാരിയപ്പന്‍-ശശികല ദമ്പതികളെയും കുട്ടികളെയും ഇറക്കിവിട്ട കേസില്‍ ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയ വിഷയമാക്കി മാറ്റിയാണ് സിപിഎം വീട് പാര്‍ട്ടി ഓഫീസാക്കിയത്. കേസില്‍ ശശികല സമ്പാദിച്ച കോടതിയുത്തരവും മുഷ്‌കിനു മുന്നില്‍ വിലപ്പോയില്ല. വീടിന്റെ അവകാശത്തെച്ചൊല്ലി മാരിയപ്പനും ബന്ധു മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുണ്ടായ തര്‍ക്കമാണ് സി.പി.എമ്മിനു വാതില്‍ തുറന്നുകൊടുത്തത്. മാരിയപ്പന്‍ മുത്തച്ഛനൊപ്പമാണ് മുരുക്കടി എസ്‌റ്റേറ്റ് ലയത്തിലെ ഈ വീട്ടില്‍ താമസിച്ചിരുന്നത്. മാരിയപ്പനു വിവാഹശേഷം വീട് നല്‍കാമെന്നു മുത്തച്ഛന്‍ വാക്കു നല്‍കിയിരുന്നു.

ശശികലയുമായുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ തര്‍ക്കം തുടങ്ങി. സല്‍മാന്‍ വീട് അടക്കം ഭൂമിയാകെ െകെവശപ്പെടുത്തി. അതോടെ മാരിയപ്പന്‍ സി.പി.ഐയുടെയും സല്‍മാന്‍ സി.പി.എമ്മിന്റെയും സഹായം തേടി. വീട്ടില്‍നിന്ന് ഒഴിപ്പിക്കുന്നതിനെതിരേ ശശികല പീരുമേട് കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചെങ്കിലും അപ്പോഴേക്കും വീട് സി.പി.എമ്മിന്റെ മുരുക്കടി ബ്രാഞ്ച് കമ്മിറ്റി ഓഫീസായി മാറ്റിയിരുന്നു. പാര്‍ട്ടിക്കാരെ ഭയന്ന് പോലീസ് കോടതിവിധി നടപ്പാക്കാന്‍ തയാറായില്ലെന്നു മാരിയപ്പന്‍ ആരോപിക്കുന്നു.

പാര്‍ട്ടി ഓഫീസിനായി വീട് വാടകയ്‌ക്കെടുത്തെന്നാണു സി.പി.എം. പ്രവര്‍ത്തകരുടെ വാദം. തമിഴ്‌നാട്ടുകാരനായ അധ്യാപകന്റെ വീട്ടില്‍ മാരിയപ്പന്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. വാടകക്കാലാവധി കഴിഞ്ഞതോടെ ഒഴിയാന്‍ മാരിയപ്പന് ഒരു മാസം കൂടി നല്‍കി. ഇതിനിടെയാണ് വീട് തങ്ങള്‍ക്കു വാടകയ്ക്കു തന്നതെന്നും സി.പി.എം. പറയുന്നു. മാരിയപ്പന് സംരക്ഷണം നല്‍കാനായി കഴിഞ്ഞ ദിവസം സിപിഐക്കാര്‍ വീടിന് മുന്നില്‍ കൊടി നാട്ടിയിരുന്നെങ്കിലും പിന്നീട് നേതാക്കള്‍ ഇടപെട്ട കൊടിമാറ്റിയിരുന്നു. പാര്‍ട്ടി ഓഫീസാക്കി മാറ്റിയതിന് പിന്നാലെ ഇവരെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചു പുറത്താക്കി എന്നാണ് മാരിയപ്പനും ശശികലയും പോലീസിനോട് പറഞ്ഞിരിക്കുന്നത്.

 
Other News in this category

 
 




 
Close Window