Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ബോംബ് കെട്ടിവച്ച് തെരേസാ മേയുടെ സമീപത്തു വന്ന് പൊട്ടിച്ചിതറിക്കാന്‍ ആയിരുന്നു പദ്ധതി: യുകെ ഇന്റലിജന്‍സ് തക്ക സമയത്ത് ഇടപെട്ടു
reporter

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ യെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തതായി റിപ്പോര്‍ട്ട്. 10, ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചു ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. യുകെ മാധ്യമമായ സ്‌കൈ ന്യൂസാണു പദ്ധതി തകര്‍ത്തെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതിയില്‍ ഹാജരാക്കുമെന്നും സ്‌കൈ ന്യൂസ് പറയുന്നു. ആക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെ തെരേസ മേ യ്ക്ക് വന്‍സുരക്ഷയും ഏര്‍പ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. ഇരുപതുകാരനായ നാസിമുര്‍ സക്കറിയ, ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. നാസിമുറിനെ വടക്കന്‍ ലണ്ടനില്‍ നിന്നും ആഖിബ് ഇമ്രാനെ സൗത്ത് ഈസ്റ്റ് ബര്‍മിംഗ് ഹാമില്‍ നിന്നും നവംബര്‍ 28നാണ് ഭീകരവിരുദ്ധ സ്‌ക്വഡ് പിടി കൂടിയത്. ഇവരെ ഇന്ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ലണ്ടനിലും ബര്‍മിങ്ഹാമിലും നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ബാഗുകളില്‍ ഒളിച്ചു കടത്തുന്ന ബോംബ് ഉപയോഗിച്ച് ഡൗണിങ് സ്ട്രീറ്റിന്റെ ഗേറ്റുകള്‍ തകര്‍ക്കാനും തെരേസ മേയെ കത്തി ഉപയോഗിച്ച് ആക്രമിക്കാനുമായിരുന്നു ഇവര്‍ പദ്ധതിയിട്ടചതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിശദീകരിക്കുന്നത്. 

ഈ വര്‍ഷം രാജ്യത്ത് ഉണ്ടാകുമായിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികള്‍ ബ്രിട്ടീഷ് പൊലീസ് തകര്‍ത്തിരുന്നു. 

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്, എംഐ 5, വെസ്റ്റ് മിഡ്ലാന്‍ഡ് പൊലീസ് എന്നിവര്‍ സംയുക്തമായാണു നീക്കങ്ങള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒന്‍പതു ഭീകരാക്രമണങ്ങളാണു തകര്‍ത്തതെന്നു ചൊവ്വാഴ്ച എംഐ 5 വെളിപ്പെടുത്തിയിരുന്നു. ദീര്‍ഘനാളായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ആയിരുന്നു ഭീകരരുടെ ലക്ഷ്യം. 1991ല്‍ പ്രധാനമന്ത്രി ജോണ്‍ മേജറിനെ ലക്ഷ്യമിട്ട് ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി ബോംബ് ആക്രമണം നടത്തിയിരുന്നു. തദ്ദേശീയമായി നിര്‍മിച്ച മോട്ടോര്‍ ബോംബ് പ്രധാനമന്ത്രിയുടെ വസതിയുടെ പിന്‍വശത്തെ പൂന്തോട്ടത്തിലാണു പതിച്ചത്. പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുനേരെയും ഐആര്‍എ ആക്രമണം നടത്തിയിരുന്നു. 1984ലായിരുന്നു ഇത്. അന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യോഗത്തിനു ബ്രൈറ്റണിലെത്തിയ താച്ചര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് എംപിയടക്കം അഞ്ചുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം യുകെയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 36 പേരാണ് മരണപ്പെട്ടത്.

 
Other News in this category

 
 




 
Close Window