Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ബെന്നി മാത്യുവിന്റെ സംസ്‌കാരം ഈ മാസം 15 ന് യുകെയില്‍, ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും
reporter

ലണ്ടന്‍: കഴിഞ്ഞ ദിവസം മിഡില്‍സ്ബറോയില്‍ നിര്യാതനായ മാറിക ഇടവകാംഗം കുറ്റികാട്ടുകര ബെന്നി മാത്യുവിന്റെ (52) സംസ്‌കാരം ഈ മാസം 15ന് നടക്കും. സ്റ്റോക്ടണ്‍ ഓണ്‍ ടീസിലെ ബീഡ് ആര്‍സി ചര്‍ച്ചില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. സജി തോട്ടത്തില്‍, മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.സിറില്‍ ഇടമന തുടങ്ങിയവര്‍ ശുശ്രുഷകളില്‍ സഹകാര്‍മികരായിരിക്കും. ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാജ്ഞലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രുഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ ബെന്നിക്ക് അന്ത്യകര്‍മങ്ങള്‍ ഒരുക്കും. തുടര്‍ന്ന് ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം. 

ഏറെക്കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ സാലി ആനാലിപ്പാറയില്‍ , മക്കള്‍ സ്റ്റെഫിനി, ബോണി. ഒന്നാം തീയതി വെളുപ്പിന് ഒന്നരയോടെ രോഗം കലശലാകുകയായിരുന്നു . മിഡില്‍സ്ബറോയിലെ മലായാളികളുടെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ക്നാനായ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും സജീവ സാന്നിധ്യമായിരുന്ന ബെന്നിയുടെ വിയോഗമറിഞ്ഞു സുഹൃത്തുക്കളും , ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. ന്യൂകാസില്‍ സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തി പ്രാര്‍ഥന ശുശ്രൂഷകള്‍ നടത്തിയിരുന്നു. ബെന്നിയുടെ സഹോദരന്‍ സ്റ്റോക് ഓണ്‍ ട്രെന്‍ഡിലുണ്ട്.



സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം 



Bishopton Road

Stockton-on-Tees 

TS18 4PA



Interement:

Durham Road Cemetry

165 Durham Road 

Stockton-on-Tees 

TS19 0PU 

 
Other News in this category

 
 




 
Close Window