Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഒടുവില്‍ ട്രംപ് എത്തുന്നു യുകെയിലേക്ക്, ഫെബ്രുവരി 26 ന് കാലുകുത്തും, പ്രതിഷേധം ശക്തം
reporter

ലണ്ടന്‍: മുസ്ലീം വിരുദ്ധ പോസ്റ്റിനും പ്രധാനമന്ത്രി തെരേസ മേയുമായുള്ള ട്വിറ്റര്‍ പോരാട്ടത്തിനും പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം ഫെബ്രുവരിയില്‍ . ഫെബ്രുവരി 26, 27 തീയതികളിലാണു സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ട്രംപിന്റെ ആദ്യത്തെ യുകെ സന്ദര്‍ശനം.വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അതിഥിയായി എത്തുന്നതിന് പകരം വര്‍ക്കിങ് വിസിറ്റ് ആയാണ് ട്രംപ് എത്തുന്നത്. സന്ദര്‍ശനത്തിന്റെ തിയതിയും സമയക്രമവും ഇതേവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഡൗണിങ് സ്ട്രീറ്റ് വിശദീകരിക്കുന്നത്. 

ഇതിനിടെ ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാകുകയാണ്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്ക് ആണ് ട്രംപ് വിരുദ്ധര്‍ തയാറെടുപ്പു തുടങ്ങിയിരിക്കുന്നത്. 2018 ആദ്യം ട്രംപ് സന്ദര്‍ശനം നടത്തുമെങ്കിലും തീയതിയും സമയക്രമവും ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ട്രംപ് സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലേക്കു പ്രതിഷേധ മാര്‍ച്ചു നടത്താനാണ് 'സ്റ്റോപ്പ് ട്രംപ് ക്യാംപെയ്‌നേഴ്‌സി'ന്റെ ആഹ്വാനം.

ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാര്‍ച്ചായി ഇതിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം. ട്രംപ് അധികാരമേറ്റ കഴിഞ്ഞ ജനുവരിയില്‍ ലണ്ടനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നിരുന്നു. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പ്രധാനമന്ത്രി തെരേസ മേ ട്രംപ് അധികാരമേറ്റ് ഒരാഴ്ചയ്ക്കകം വാഷിങ്ടനിലെത്തി കൂടിക്കാഴ്ച നടത്തുകയും ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചെങ്കിലും ഔദ്യോഗിക അതിഥിയായെത്താനുള്ള ക്ഷണം ഇനിയും എലിസബത്ത് രാജ്ഞിയില്‍നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് വര്‍ക്കിങ് വിസിറ്റിനായി എത്തുന്നത്. 

 
Other News in this category

 
 




 
Close Window