Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ചെങ്കൊടി ഉപയോഗിച്ച് പൃഷ്ടം തുടയ്ക്കുന്ന ഫോട്ടോ എടുത്തയാള്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍
Reporter
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് പൃഷ്ടം തുടച്ചയാള്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍. ചെങ്കൊടി ഉപയോഗിച്ച് പൃഷ്ഠം തുടയ്ക്കുന്ന ചിത്രം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്. പെരുമ്പാവൂരിലാണ് സംഭവം.
പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ. മൈതീനെ (34) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്‌റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സി.പി.എം. പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സി.പി.എം. പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സി.പി.എം. പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ വാക്കേറ്റവും അടിപടിയുമുണ്ടായി. സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം. പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹോട്ടലിനും നാശനഷ്ടമുണ്ടായി. കുറുപ്പംപടി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരേ കേസെടുത്തു.
 
Other News in this category

 
 




 
Close Window