Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മലപ്പുറത്ത് റോഡില്‍ നൃത്തം ചെയ്ത മുസ്ലിം പെണ്‍കുട്ടികളെ അധിക്ഷേപിച്ച ആളുകള്‍ക്കെതിരേ കേസെടുത്തു
reporter
മലപ്പുറത്തെ ഫഌഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ അധിക്ഷേപിത്തവര്‍ക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷന്‍ ഇടപെട്ടാണ് അശ്ലീല പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നാം തിയതിയായിരുന്നു എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഫഌഷ് മോബ് സംഘടിപ്പിച്ചത്. തട്ടമിട്ടുകൊണ്ടായിരുന്നു പെണ്‍കുട്ടികള്‍ ജിമിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് കളിച്ചത്. ഇത് മതവിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മതമൗലികവാദികള്‍ രംഗത്ത് വരികയും പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ചൂടേറിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഉയര്‍ന്നത്.

ഇത് ലോകാവസാനത്തിന്റെ അടയാളമാണെന്ന് വരെ മതമൗലികവാദികളും പണ്ഡിതന്മാരും പറഞ്ഞ് പരത്തി. പെണ്‍കുട്ടികളെ അനുകൂലിച്ച് രംഗത്ത് എത്തിയ ആര്‍ജെ സൂരജ് പോലെയുള്ള ആളുകള്‍ മതമൗലികവാദികളുടെ സംഘം ചേര്‍ന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സംഭവത്തില്‍ ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window