Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉള്ളി പൊള്ളുന്നു, കിലോയിക്ക് വില 200 ലേക്ക്, സബോളയ്ക്കും വില കുതിക്കുന്നു
REPORTER

ചെന്നൈ: ഉല്‍പാദനം കുറഞ്ഞതോടെ സവാളയ്ക്കും ചെറിയ ഉള്ളിക്കും രാജ്യത്ത് വിലകുതിക്കുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വരെയാണു വില ഉയര്‍ന്നത്. വിലക്കയറ്റം രണ്ടാഴ്ച കൂടി തുടരുമെന്നു കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. 

മുംബൈയിലെ മലയാളിസമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില 150 ആയിരുന്നത് 170 മുതല്‍180 വരെയെത്തി. ചെറുകിടവില്‍പ്പന 200ന് മുകളില്‍. സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില. ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന 60ന് മുകളില്‍.

തമിഴ്‌നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിനു തിരിച്ചടിയായെന്നു കച്ചവടക്കാര്‍ പറയുന്നു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം.

ജൂലൈയില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന ഖാരിഫ് സീസണില്‍ 30 ശതമാനം സവാളക്കൃഷി കുറഞ്ഞെന്നാണു കണക്കുകള്‍. അരി, ചോളം, ബജ്‌റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്കു കര്‍ഷകര്‍ മാറി. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണു സംഭരണ ഏജന്‍സിയായ എംഎംടിസി. കയറ്റുമതി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

മധ്യപ്രദേശിലെ ഗ്വാളിയോര്‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപമുണ്ട്.

 
Other News in this category

 
 




 
Close Window