Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Feb 2018
 
 
UK Special
  Add your Comment comment
ജോര്‍ജ് രാജകുമാരന്റെ സ്കൂള്‍ വിവരങ്ങള്‍ ഐഎസിന് ചോര്‍ത്തി നല്‍കി
reporter
ഐഎസിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ബ്രിട്ടീഷ് രാജകുടുംബത്തിലെ ഭാവി കിരീടാവകാശി ജോര്‍ജ് രാജകുമാരന്റെ സ്കൂള്‍ വിവരങ്ങള്‍ ഐഎസിന് ചോര്‍ത്തി നല്‍കിയ ആള്‍ പിടിയില്‍ .നാലുവയസ്സുകാരനായ പ്രിന്‍സ് ജോര്‍ജിന്റെ വിവരങ്ങള്‍ ഓണ്‍ലൈന്‍ മെസേജിങ് ആപ്പ് ആയ ടെലിഗ്രാം വഴിയാണ് ഇയാള്‍ കൈമാറിയത്.
ഹുസ്‌നൈന്‍ റാഷിദ് എന്ന 31കാരനാണ് ഇത്തരത്തില്‍ സന്ദേശമയച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ ഭീകവാദ കുറ്റം ചുമത്തി. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ല്‍ടണിന്റെയും മകനായ ജോര്‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്‌കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.


ഐഎസില്‍ ചേരുന്നതിനു വേണ്ടി ഇയാള്‍ സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പാണു പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിന് മുന്‍പ്, ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ജോര്‍ജ് രാജകുമാരനെയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
അയക്കുന്ന സന്ദേശം ആര്‍ക്കും ചോര്‍ത്തി എടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള എന്‍ക്രിപ്ക്ഷന്‍ സേവനമുള്ളതിനാലാണ് ഇവര്‍ ടെലിഗ്രാം തന്നെ തെരഞ്ഞെടുത്തത്. തോക്കേന്തിയ ഭീകരന്റെ നിഴല്‍ ചിത്രത്തിനൊപ്പം ജോര്‍ജ് രാജകുമാരനെയും ചേര്‍ത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window