Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലത്തിന്റെ കണക്ക് പുറത്തു വന്നു. ഒരു കോടി രൂപയാണത്രെ രഞ്ജിനിയുടെ പ്രതിഫലം. മീര അനിലില്‍ വാങ്ങുന്നത് 80 ലക്ഷം, റിമി ടോമി 77 ലക്ഷം, പേളി മാണി 50 ലക്ഷം...
reporter

മലയാളം ടെലിവിഷന്‍ അവതാരകരുടെ പ്രതിഫലം സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു കോടി രൂപയാണത്രെ രഞ്ജിനി ഹരിദാസ് ഒരു പ്രോഗ്രാം അവതരണത്തിനു പ്രതിഫലം വാങ്ങുന്നത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ അവതാരകയായ മീര അനിലാണ് ഉയര്‍ന്ന പ്രതിഫലം പറ്റുന്നവരില്‍ രണ്ടാമത്. എണ്‍പത് ലക്ഷം രൂപയാണ് മീര കൈപ്പറ്റുന്ന പ്രതിഫലം. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അവതാരകയാണ് പേളി മാണി. 70 ലക്ഷം രൂപയാണ് പേളിയുടെ പ്രതിഫലം. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ആര്യയ്ക്ക് കിട്ടുന്ന പ്രതിഫലം 50 ലക്ഷം രൂപയാണ്. ഡിഫോര്‍ഡാന്‍സിന്റെ പുതിയ അവതാരികയും സീരിയല്‍ നടിയുമായ എലീന പടിക്കല്‍ 40 ലക്ഷം രൂപയും, പ്രേക്ഷവരുടെ പ്രിയപ്പെട്ട പരിപാടിയായ ഫ്‌ലവേഴ്‌സിലെ കോമഡി സൂപ്പര്‍ നൈറ്റിന്റെ അവതാരക അശ്വതി ശ്രീകാന്ത് 45 ലക്ഷം രൂപയുമാണ് പ്രതിഫലം വാങ്ങുന്നത്. അവതരണ തലത്തില്‍ തന്റേതായ ശൈലി പിന്‍ന്തുടരുന്ന മിനിറ്റ് ടു വിന്‍ ഇറ്റ് അവതാരികയായി തിളങ്ങിയ നൈല ഉഷയ്ക്ക് കിട്ടുന്ന പ്രതിഫലം 60 ലക്ഷം രൂപയാണ്. ഗായികയും മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരികയുമായ റിമി ടോമിക്ക് 75 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരണമില്ലാത്ത കണക്കുകള്‍ ഓഫ് ദ റെക്കോഡായാണ് ഒട്ടു മിക്ക സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് അറിയുന്നു. അവതാരകരും ഇക്കാര്യം തുറന്നു പറയാറില്ല.

 
Other News in this category

 
 




 
Close Window