Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി ജോലി സമയത്ത് മുങ്ങാന്‍ പറ്റില്ല: ഒടുവില്‍ പഞ്ചിങ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നു
reporter

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നര്‍ബന്ധമാക്കി ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്ക് മാത്രമെ ഇനി ശമ്പളമുണ്ടാകുവെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനായി ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കും.നേരത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 15 മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും, എല്ലാ ജീവനക്കാരും കാര്‍ഡ് പുറമെ കാണുവിധം ധരിക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കു മറ്റു ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കാന്‍ പോകുന്നത്. കെല്‍ട്രോണില്‍ നിന്നാണ് വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷിനുകള്‍ വാങ്ങുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലട്രോണിക് പഞ്ചിങ് മെഷിനുകള്‍ ഉണ്ടെങ്കിലും ഹാജര്‍ രേഖപ്പെടുത്താന്‍ മാത്രമാണ് ഇത് ഉപോഗിക്കുന്നത്. ശമ്പളവുമായി ബന്ധിപ്പിക്കാത്തതിനാല്‍ വൈകിയെത്തുന്നതോ, നേരത്തെ പോകുന്നതോ ജീവനക്കാരെ ബാധിക്കാറുണ്ടായിരുന്നില്ല.

 
Other News in this category

 
 




 
Close Window