Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓഖി വന്നപ്പോള്‍ ചാള മീനിനു വിലകൂടി; 40 രൂപയില്‍ നിന്നു കിലോയ്ക്ക് 160 രൂപയായി ഉയര്‍ന്നു
reporter
ഒരു കിലോ ചാളയുടെ വില രണ്ടാഴ്ച്ച മുന്‍പ് 40 രൂപ. ഇപ്പോള്‍ 160 രൂപ. ചാളയുടെ കാര്യത്തില്‍ ഇത് റെക്കോഡ് വിലയാണ്. ഓഖി ചുഴലിക്കാറ്റ് മല്‍സ്യ വിപണിയെ തകിടം മറിച്ചത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളവും തെറ്റിച്ചിരിക്കുന്നു. കടല്‍ മല്‍സ്യങ്ങളുടെ വരവ് ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചിരിക്കുന്നു എന്ന് പറയാം. ആഴ്ചകള്‍ക്ക് മുന്‍പ് 60 70 രൂപയ്ക്കു കിട്ടിയിരുന്ന ചൂര [കൂടുത] ഇപ്പോള്‍ കൂട്ടണമെങ്കില്‍ 200 രൂപയ്ക്കു മുകളില്‍ നല്‍കണം. അയല അടക്കമുള്ള കൂടുതല്‍ വിറ്റഴിയുന്ന മല്‍സ്യങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടാത്ത അവസ്ഥയുമുണ്ട്.
ഓഖി കൊടുമ്പിരിക്കൊണ്ട് നാശം വിതച്ച സമയത്തു ബോട്ടുകള്‍ കടലില്‍ പോകുന്നത് വിലക്കിയിരുന്നു. ചുഴലിക്കാറ്റ് പിന്‍വാങ്ങിയെങ്കിലും ബോട്ടുകള്‍ കടലില്‍ പോകുന്നതിനുള്ള വിലക്ക് ഇനിയും പിന്‍വലിച്ചിട്ടില്ല. അതുകൊണ്ട് ഫിഷിംഗ് ഹാര്‍ബറുകളെല്ലാം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ഇതാണ് കേരളത്തിലെമ്പാടും മത്സ്യവ്യാപാര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ഹോട്ടലുകളിലും മല്‍സ്യ വിഭവങ്ങള്‍ക്ക് വില ഉയര്‍ന്നു കഴിഞ്ഞു.
വന്‍കിട കോള്‍ഡ് സ്റ്റോറുകളിലും മറ്റും സ്റ്റോക്കുള്ള മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ ലഭ്യമാകുന്ന ചാള [മത്തി ] പഴക്കം ചെന്നതാണെന്ന പരാതി വ്യാപകമായി തന്നെ ഉണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും മല്‍സ്യം എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന കിളി മീന്‍, നത്തോലി, കൊഴുവ, കടല്‍ കറൂപ്പ്, കേര തുടങ്ങിയ മിക്ക ഇനങ്ങളും അപൂര്‍വമാണ്. അതുകൊണ്ട് തന്നെ ഉള്ളതിന് തീവിലയും
 
Other News in this category

 
 




 
Close Window