Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
400 വര്‍ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാന്‍ പദ്ധതിയുണ്ടാക്കാന്‍ യോഗി സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം
reporter
നാനൂറ് വര്‍ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ചരിത്ര സ്മാരകമായ താജ്മഹല്‍ ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ലെന്നും കുറഞ്ഞത് നാന്നൂറ് വര്‍ഷമെങ്കിലും അത് സംരക്ഷിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.

താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ ആശയം തയ്യാറാക്കി സമര്‍പ്പിക്കമെന്ന് കോടതി പറഞ്ഞു. താജ് ട്രപീസിയം സോണിനോട് (ടി.ടി.എസ്) വിദഗ്ധരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം വയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താജിന്റെ പരിസര പ്രദേശങ്ങളിലുള്ള അനധികൃത സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് താജ്മഹലിന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്നും യു പി സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. പുക മലിനീകരണവും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളും ബാധിക്കാതിരിക്കാന്‍ താജ്മഹലിന്റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window