Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യം ചെയ്യാന്‍ ചെലവാക്കിയത് 3,755 കോടി രൂപ
reporter
മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അധികാരത്തിലേറിയ ശേഷം മൂന്നര വര്‍ഷംകൊണ്ടാണ് ഇത്രയും തുക സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി ചിലവഴിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഏപ്രില്‍ 2014 മുതല്‍ 2017 വരെയുള്ള കാലത്ത് ഇലക്ട്രോണിക്അച്ചടി മാധ്യമങ്ങള്‍ക്കും വാതില്‍പുറ പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചിലവഴിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഈ മറുപടി നല്‍കിയത്.

റേഡിയോ, സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, എസ്എംഎസ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മാത്രം 1,656 കോടി രൂപയുടെ പരസ്യങ്ങളാണ് നല്‍കിയത്. അച്ചടിമാധ്യമങ്ങളിലൂടെ 1,698 കോടിയുടെ പരസ്യങ്ങളും ഹോര്‍ഡിങ്‌സ്, പോസ്റ്ററുകള്‍, ലഖുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങിയവയിലൂടെ 399 കോടി രൂപയുടെ പരസ്യങ്ങളുമാണ് നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട പല പദ്ധതികള്‍ക്കും പല മന്ത്രാലയങ്ങള്‍ക്കും നീക്കിവയ്ക്കുന്ന ആകെ തുകയേക്കാള്‍ കൂടുതലാണ് ഈ തുക. മലിനീകരണ നിയന്ത്രണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 56.8 കോടി മാത്രമാണ്.
 
Other News in this category

 
 




 
Close Window