Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
കായികം
  Add your Comment comment
മിലനിലെ വേദിയില്‍ വച്ച് കോലിയും അനുഷ്‌കയും വിവാഹിതരായി
reporter
വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. രാത്രി എട്ടു മണിയോടെ വിവാഹചിത്രം പരസ്യപ്പെടുത്തി ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞായഴ്ച്ച തന്നെ കോലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

ഡിസംബര്‍ 12ന് വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ട് ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെയാണ് ബുക്ക് ചെയ്തിരിക്കുന്നത്. ടസ്‌കനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരമാണ് ഈ റിസോര്‍ട്ടിലേക്കുള്ളത്. അതേസമയം ഡിസംബര്‍ 26ന് മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹ സത്ക്കാരമുണ്ട്.
 
Other News in this category

 
 




 
Close Window