Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
സിനിമ
  Add your Comment comment
മീശ വടിച്ച് കള്ളച്ചിരിയുമായി മോഹന്‍ലാല്‍: ഒടിയന്‍ എന്ന സിനിമയെക്കുറിച്ച് ആകാംക്ഷ കൂട്ടാനുള്ള ശ്രമം വിജയിച്ചു
reporter
മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. 30 വയസ്സുകാരനായ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ലുക്കാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്രത്തിലൂടെ പുറത്തുവന്ന ലുക്കും ഈ ലുക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഫസ്റ്റ്‌ലുക്ക് പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും എത്തിയിരുന്നു. മോഹന്‍ലാലിന്റെ ലുക്കിനെ ഒരുകൂട്ടര്‍ കളിയാക്കപ്പോള്‍ മേക്ക്ഓവറിനെ പ്രശംസിക്കുകയാണ് മറ്റൊരു കൂട്ടര്‍ ചെയ്തത്.
ഫസ്റ്റ്‌ലുക്കിന് പിന്നാലെ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മൂന്നുപേര്‍ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അമ്പരപ്പിക്കുന്നത തരത്തിലാണ് ചിത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തിയിരിക്കുന്നത്. വലതുവശത്ത് നില്‍ക്കുന്നത് ഹെയര്‍ ഡ്രസര്‍, നടുക്ക് കോസ്റ്റിയൂമര്‍ മരളി, ഇടതുവശത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. 18 കിലോയാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window