Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറ്റം പറഞ്ഞ പാര്‍വതിയെ 'ഇര'യാക്കി ഓണ്‍ലൈനില്‍ തെറി വിളിയും ആക്രോശവും
reporter
കസബ എന്ന സിനിമയിലെ രാജന്‍ സക്കറിയ എന്ന കഥാപാത്രം പറയുന്ന ചില ഡയലോഗുകള്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്നു പറഞ്ഞ നടി പാര്‍വതിയാണ് ഇപ്പോള്‍ ഓണ്‍ലൈനിലെ 'ഇര'. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രശസ്തരും അപ്രശസ്തരും വാചകമടി തുടരുന്നു. ചലച്ചിത്രോത്സവ വേദിയിലെ ഓപ്പണ്‍ ഫോറത്തില്‍ വച്ചാണ് കസബ എന്ന സിനിമയെ വിമര്‍ശിച്ച് പാര്‍വതി പ്രസംഗിച്ചത്.
തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും ഒരു നായകന്‍ പറയുമ്പോള്‍ അത് മഹത്വവല്‍ക്കരണവും മറ്റു പുരുഷന്‍മാര്‍ക്ക് ഇതേകാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലുമാണെന്നുമാണ് പാര്‍വതി പറഞ്ഞത്.

കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിയ്ക്ക് സംവിധായകന്‍ ജയന്‍ വന്നേരിയുടെ മറുപടി. ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഭാസ്‌ക്കര പട്ടേലരും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും രാജന്‍ സക്കറിയയും ആകുമ്പോള്‍ തന്നെ ബാലന്‍ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാന്‍ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടന്‍. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും വലിയൊരു സദസ്സില്‍ വിമര്‍ശിക്കുമ്പോള്‍ നമ്മളെന്താണെന്നും നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഒന്നോര്‍ക്കണമെന്നും ജയന്‍ പറഞ്ഞു.

ഒരു ക്രിമിനല്‍ പോലീസുകാരന്‍ ഒരിക്കലും ആദര്‍ശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജന്‍ സക്കറിയ അത്തരം ഒരു ക്രിമിനല്‍ ഓഫീസറാണ്. അയാള്‍ സ്ത്രീ വിഷയത്തില്‍ തത്പരനുമാണ്. അപ്പോള്‍ അയാള്‍ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജന്‍ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടന്‍ മാത്രമാണ് മമ്മൂട്ടിയെന്നും ജയന്‍ പറയുന്നു.
മമ്മൂട്ടി അഭിനയിച്ച കസബയെയും അതിലെ നായക സങ്കല്‍പ്പത്തെയും വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. നടനോ നടിയോ സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമാണെന്നും അങ്ങനെ ഒരു സാഹചര്യത്തില്‍ കഥാപാത്രത്തിന്റെ സംഭാഷണങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍നിന്ന് ഇത്തരം ഡബിള്‍ മീനിംഗ് സംഭാഷണങ്ങളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഒഴിവാക്കാറുണ്ടെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

ഒരു സിനിമയിലെ കണ്ടന്റിനെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യ കണ്ട ഏറ്റവും നല്ല ന്ടന്മാരില്‍ ഒരാളായ മമ്മൂട്ടിക്കെതിരായ വിമര്‍ശനം എന്ന തരത്തില്‍ മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്തെന്ന് ഗീതു മോഹന്‍ദാസ് കുറ്റപ്പെടുത്തി.
പാര്‍വതിക്കെതിരെ നടക്കുന്ന ഫാന്‍സ് ആക്രമണങ്ങളെക്കുറിച്ചും ഗീതു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ സൈബര്‍ അബ്യൂസിന്റെ ഗണത്തില്‍പ്പെടുന്നതാണെന്ന് ഓര്‍ത്താല്‍ നന്നെന്നും ഗീതു പറഞ്ഞു.
 
Other News in this category

 
 




 
Close Window