Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
തിരക്കഥ വായിക്കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ യുവതി അപാനിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് സ്റ്റേഷനില്‍ ഉണ്ണി മുകന്ദന്റെ പരാതി
reporter

നടന്‍ ഉണ്ണി മുകുന്ദനെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയും സുഹൃത്തുകളും പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതി ചേരാനെല്ലൂര്‍ പൊലീസ് അന്വേഷിക്കും. ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ശേഷം ഒറ്റ ചേരാനെല്ലൂര്‍ എസ്‌ഐ സുനുമോനാണ് അന്വേഷണച്ചുമതല. ചേരാനെല്ലൂരിലെ ഫ്‌ലാറ്റില്‍ തിരക്കഥ വായിച്ചു കേള്‍പ്പിക്കാനെന്ന പേരില്‍ നടനെ സമീപിച്ചിരുന്ന യുവതിയും സുഹൃത്തുക്കളും പിന്നീട് ഒരുതവണ നേരിട്ടും പലതവണ ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടെന്നാണു പരാതി. ആവശ്യപ്പെട്ട പണം നിശ്ചിതസമയത്തിനകം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു. പ്പാലം പൊലീസാണു പരാതി ചേരാനെല്ലൂര്‍ പൊലീസിനു കൈമാറിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി സ്വദേശിനിക്കും അഭിഭാഷകന്‍ ഉള്‍പ്പെടെ മൂന്നു സുഹൃത്തുക്കള്‍ക്കും എതിരെയാണു പരാതിയെന്നു പൊലീസ് അറിയിച്ചു. ഒറ്റപ്പാലം കയറംപാറ കേന്ദ്രീയ വിദ്യാലയം റോഡില്‍ സ്ഥിരതാമസമാക്കിയ ഉണ്ണി മുകുന്ദന്‍ ഒറ്റപ്പാലം സിഐ പി. അബ്ദുല്‍ മുനീറിനു നല്‍കിയ പരാതിലാണു കേസെടുത്തത്. തിരക്കഥ കേട്ട നടന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നു യുവതിയെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു.

 
Other News in this category

 
 




 
Close Window