Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നാടകമീ ഉലകം
reporter
ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ഉപജാപം നടത്തിയെന്ന ആരോപണത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് ആരോപണവിധേയനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആരോപണമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ വേദിയില്‍ ഒന്നിച്ചെത്തി. 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ വീരചരമം പ്രാപിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയപ്പോഴാണ് പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നത്.

പരസ്പരം അഭിവാദ്യം ചെയ്ത ഇരുവരും ഹസ്തദാനം നല്‍കിയശേഷമാണ് മടങ്ങിയത്. മോദിയെ കണ്ട മന്‍മോഹന്‍ സിങ് കൈകള്‍ കൂപ്പി 'നമസ്‌തേ' പറഞ്ഞപ്പോള്‍, മുന്‍പ്രധാനമന്ത്രിയുടെ കരങ്ങള്‍ ഗ്രഹിച്ചാണ് മോദി ബഹുമാനം പ്രകടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ കേന്ദ്രമന്ത്രിമാരുമായി കുശലം പറഞ്ഞു.

നേരത്തെ, ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായുള്ള പ്രചാരണയോഗത്തിലാണ് പാക്കിസ്ഥാനുമായി ചേര്‍ന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഉപജാപം നടത്തിയെന്ന് മോദി ആരോപിച്ചത്.

'പാക്കിസ്ഥാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇടപെടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകണമെന്നു പാക്ക് സൈന്യത്തിന്റെ മുന്‍ മേധാവി പറഞ്ഞതു സംശയമുളവാക്കുന്നതാണ്. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറും മുന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതിയും മുന്‍ പ്രധാനമന്ത്രിയും പങ്കെടുത്ത യോഗത്തിന്റെ പിറ്റേന്നാണു മണിശങ്കര്‍ അയ്യര്‍ തന്നെ 'നീചന്‍' എന്നു വിളിച്ചത്' – ഇതായിരുന്നു മോദിയുടെ ആരോപണം.
 
Other News in this category

 
 




 
Close Window