Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കരയിലേക്ക് കടല്‍ കയറുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
reporter
ലോകാവസാനം പ്രളയത്തോടെയെന്ന് ഹൈന്ദവ പുരാണങ്ങളില്‍ പറയുന്നു. അത് അത്തരം ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ശാസ്ത്രം പറയുന്നത് കരയിലേക്ക് കടല്‍ കയറുന്നുവെന്നാണ്. ഇന്നലെ കണ്ട തീരം നാളെ കാണാനാവില്ലെന്നതു പോലെ കടല്‍ കരയിലേക്ക് കയറുന്നു. അഥവാ, കടലില്‍ വെള്ളപ്പൊക്കം. 153 ദശലക്ഷം മനുഷ്യരുടെ ജീവിതം ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എര്‍ത്ത് ഫ്യൂച്ചര്‍ എന്ന ജേണലില്‍ യുഎസ് ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതാണ് കാരണം.

വരുംവര്‍ഷങ്ങളില്‍ അന്റാര്‍ട്ടിക്കിലെ വലിയ മഞ്ഞുപാളികള്‍ കൂട്ടിയിടിക്കും. അങ്ങനെ സംഭവിച്ചാല്‍ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരും. ഇതോടെ 153 ദശലക്ഷം മനുഷ്യരുടെയും വാസസ്ഥലങ്ങളുടെയും നിലനില്‍പ്പ് അസാധ്യമാകും. യുഎസ് ജനസംഖ്യയുടെ പകുതിയോളം വരുമിത്.

2015ലെ ഒരു പഠനത്തില്‍ ചെറിയതോതില്‍ മഞ്ഞുരുകുന്നതു പോലും ദശാബ്ദങ്ങള്‍ തുടര്‍ന്നാല്‍ മൂന്നു മീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ച് അന്തരീക്ഷത്തിലെ ചൂട് ക്രമീകരിക്കുകയാണ് ദുരന്തം ഒഴിവാക്കാനുള്ള പോംവഴി.

റട്ജര്‍സ്, പ്രിന്‍സ്റ്റന്‍, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സമുദ്രം കരയിലേക്ക് വ്യാപിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് വിശദമാക്കുന്ന ഭൂപടവും ഇവര്‍ നല്‍കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window