Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
കായികം
  Add your Comment comment
എന്നു തിരിച്ചു വരുമെന്ന് അന്വേഷിച്ചപ്പോള്‍ ഡോക്ടറോടു ചോദിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരത്തിന്റെ മറുപടി
reporter
പരിക്ക് മൂലം കളിക്കളത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന താരത്തിന്റെ തിരിച്ചുവരവിനേക്കുറിച്ച് ചോദിച്ചപ്പോള്‍് തന്റെ ഡോക്ടറോട് ചോദിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ദിമിച്ചര്‍ ബര്‍ബറ്റോവ്. പ്രായത്തിന് അനുസരിച്ച് കളിയുടെ ശൈലിയിലും മാറ്റം വരുത്താന്‍ താന്‍ തയ്യാറാണെന്നും അത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല എന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ദിമിച്ചര്‍ ബര്‍ബറ്റോവ്. ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മിഡ്ഫീല്‍ഡില്‍ കളിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ഫുട്‌ബോളിലേക്ക് ഉടന്‍ തിരിച്ചു വരാനാണ് ആഗ്രഹം. പെട്ടന്ന് കളിയിലേക്ക് തിരിച്ചു വരുന്നത് കൂടുതല്‍ പരിക്കേല്‍ക്കാന്‍ ഇടയാകും എന്നത്‌കൊണ്ട് തന്നെ പരിക്ക് പൂര്‍ണമായി മാറാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. കൂടാതെ ബ്ലാസ്‌റ്റേഴ്‌സില്‍ താനേറെ സന്തോഷവാനാണെന്നും ബര്‍ബറ്റോവ് കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പുതുവത്സര തലേന്ന് ബെംഗളൂരിവിനതിരെയുള്ള മത്സരത്തിന് പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പക്ഷെ അടുത്ത വെള്ളിയാഴ്ച്ച ചെന്നൈയിന് എതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തില്‍ കളിക്കില്ല.
 
Other News in this category

 
 




 
Close Window