വ്യാജ അക്കൗണ്ടുകളെ മനസിലാക്കി ഫേസ്ബുക്ക് തന്നെ അവരെ ബ്ലോക്ക് ചെയ്യും. ആവശ്യമില്ലാത്ത റിക്വസ്റ്റുകളും മെസേജുകളും സ്ത്രീകള്‍ക്ക് ശല്യമാകുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ ഒരുക്കുന്നത്. അനാവശ്യ മെസേജുകള്‍ ഫില്‍റ്റേര്‍ഡ് മെസ്സേജ് ഫോള്‍ഡറിലേയ്ക്ക് മാറ്റാനും കഴിയും. ഇതിനു പുറമേ അയച്ചയാള്‍ അറിയാതെ ഈ ഫോള്‍ഡറില്‍ നിന്നും യൂസര്‍ക്ക് മെസേജ് വായിക്കാനും കഴിയും. നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാക്കുക. ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഈ സൗകര്യം ഉടന്‍ ലഭ്യമാകും.
വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള റിക്വസ്റ്റുകള്‍ക്കും മെസേജുകള്‍ക്കും തടയിടാന്‍ പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. സ്ത്രീകള്‍ക്കു വേണ്ടിയാണ് ഫേസ്ബുക്കിന്റെ പുതിയ സുരക്ഷ. സ്ത്രീ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെയും അമേരിക്കയിലെയും എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത്. |