Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
കായികം
  Add your Comment comment
ഹരിയാനയില്‍ സ്‌കൂള്‍ മീറ്റിനു പോയ കേരളത്തിന്റെ താരങ്ങളെ ഹരിയാനയുടെ മത്സരാര്‍ഥികള്‍ വട്ടം പിടിച്ച് മര്‍ദ്ദിച്ചു
reporter
ദേശീയ സ്‌കൂള്‍ മീറ്റിന് എത്തിയ കേരള താരങ്ങളെ ഹരിയാന താരങ്ങള്‍ മര്‍ദ്ദിച്ചു. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ച് എത്തിയ ഹരിയാന താരം കേരള ടീമിന്റെ ക്യാമ്പില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. കേരളാ ക്യാപ്റ്റന്‍ പി.എന്‍ അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഹരിയാന താരങ്ങളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

മീറ്റില്‍ കേരളം മുന്നിലെത്തിയതിനു പിന്നാലെയാണ് ഹരിയാനയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ഹരിയാന താരങ്ങള്‍ക്കെതിരെ കേരളം പരാതി നല്‍കി. അക്രമികളെ മീറ്റില്‍ നിന്ന് അയോഗ്യരാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.



മൊബൈല്‍ ചാര്‍ജര്‍ ചോദിച്ചെത്തിയ ഹരിയാന താരം കേരള ടീമിന്റെ ക്യാംപില്‍ കയറി മര്‍ദിക്കുകയായിരുന്നു. കേരളാ ക്യാപ്റ്റന്‍ പി.എന്‍.അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരുക്കുണ്ടെന്നാണു റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നാലെ മാപ്പ് ചോദിച്ചു ഹരിയാന രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഹരിയാന ഡിഇഒ വ്യക്തമാക്കി.



ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കിരീടത്തിനായി കേരളവും ഹരിയാനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 64 പോയിന്റ് നേടിയ കേരളമാണു മുന്നില്‍. 53 പോയിന്റുമായി ഹരിയാന തൊട്ടുപിന്നിലുണ്ട്. നാലാംദിനം കേരളത്തിന് മൂന്ന് സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകള്‍ ലഭിച്ചു. ഡിസ്‌കസ് ത്രോയില്‍ സ്‌കൂള്‍ മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം സ്വര്‍ണം നേടിയിരുന്നു.
 
Other News in this category

 
 




 
Close Window