Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
സിനിമ
  Add your Comment comment
അച്ഛന്‍ ഫോബ്സ് പട്ടികയില്‍ ഇല്ല, മകന്‍ കയറി, ഒപ്പം മോഹന്‍ലാലും
reporter

ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ പട്ടികയില്‍ മലയാള താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയത്. സല്‍മാന്‍ ഖാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഷാരൂഖ് ഖാനും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 11 കോടി രൂപ വാര്‍ഷിക വരുമാനവുമായി മോഹന്‍ലാല്‍ പട്ടികയില്‍ 73-ാം സ്ഥാനത്താണ്. 9.23 കോടി രൂപ വരുമാനവുമായി ദുല്‍ഖര്‍ സല്‍മാന്‍ 79-ാം സ്ഥാനത്തുമുണ്ട്. പട്ടികയില്‍ ദുല്‍ഖറിനും താഴെയാണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍. 81-ാമതാണ് അല്ലു അര്‍ജുന്റെ സ്ഥാനം. 2017ലെ താരമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്ത് വിട്ടത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ വാര്‍ഷിക വരുമാനം 233 കോടി രൂപയാണ്. ഷാരൂഖിന്റെ വരുമാനം 170 കോടിയും കോഹ്ലിയുടേത് നൂറ് കോടിയുമാണ്.

പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കറുണ്ട്. അക്ഷയ് കുമാറിന് പിന്നിലാണ് സച്ചിന്റെ സ്ഥാനം. ആമീര്‍ ഖാന്‍ ആറാം സ്ഥാനത്തുണ്ട്. 86.75 കോടി രൂപയാണ് ആമീര്‍ ഖാന്റെ വാര്‍ഷിക വരുമാനം. 68 കോടി രൂപ വാര്‍ഷിക വരുമാനവുമായി നടി പ്രിയങ്ക ചോപ്ര ആദ്യ പത്തിലുണ്ട്. ആദ്യ പത്തില്‍ ഇടം നേടിയ ഏക വനിതാ താരമാണ് പ്രിയങ്ക. 57 കോടി രൂപ വരുമാനവുമായി പി.വി സിന്ധു 13-ാം സ്ഥാനത്തുണ്ട്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കങ്കണ, സൈന നെഹ്വാള്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

 
Other News in this category

 
 




 
Close Window