Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
കായികം
  Add your Comment comment
ഏയ്ഞ്ചലോ മാത്യൂസ് അവസാന മത്സരത്തിനുണ്ടാകില്ല
reporter

ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി ട്വന്റി മത്സരത്തിനിടെ കാലില്‍ പരിക്കേറ്റ സീനിയര്‍ ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് വാങ്കെഡെയില്‍ ഇന്ന് നടക്കുന്ന അവസാന മത്സരത്തിനുണ്ടാകില്ല. ഇന്‍ഡോറില്‍ ഇന്ത്യയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയില്‍ തോറ്റ ശ്രീലങ്കന്‍ ടീമിന് വലിയ തിരിച്ചടിആയ്യി ഇത് മാറും. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ് ലങ്കന്‍ ടീം ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഓള്‍ റൗണ്ടര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്‍ഡോറില്‍ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ 12 ാം ഓവറിനിടെയ്ക്ക് പരിക്ക് കലശലായതിനെത്തുടര്‍ന്ന് മാത്യൂസ് ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ടീം 88 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ മത്സരത്തില്‍ ബാറ്റ് ചെയ്യാനും താരം എത്തിയിരുന്നില്ല. ഡല്‍ഹിയില്‍ നടന്ന അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരം മൊഹാലില്‍ നടന്ന രണ്ടാം ഏകദിനത്തിലും ശതകം നേടിയിരുന്നു ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും പരിക്കിനെത്തുടര്‍ന്ന് മാത്യൂസിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

 
Other News in this category

 
 




 
Close Window