Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കരുണാകരന്റെ രാജി: വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുന്നു, മറ്റു വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും ഹസന്‍
reporter

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ.കരുണാകരന്‍ രാജിവെച്ചതുമായ ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ ഉറച്ചു നില്‍ക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. തന്റെ വെളിപ്പെടുത്തലില്‍ മറ്റ് വ്യഖ്യാനങ്ങളോ, വിശദീകരങ്ങളോ നല്‍കേണ്ടതില്ലെന്നും, ഏറെക്കാലമായി മനസിലുണ്ടായിരുന്ന വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും ഹസന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഗ്രൂപ്പില്‍ ആശയക്കുഴപ്പം ഉണ്ടോയെന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യണ്ടെന്നും ഹസന്‍ പറഞ്ഞു. 

ചാരക്കേസില്‍ ആരോപണവിധേയനായ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹസന്‍ ഇന്നലെ വെളിപ്പെടുത്തിയത്. കരുണാകരന്‍ അനുസ്മരണത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്‍കിയിരുനെന്നും ഹസ്സന്‍ പറഞ്ഞു. കെ.കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നും എം.എം ഹസ്സന്‍ വിശദമാക്കി. പിന്നീട് ചാരകേസ് കെട്ടിചമച്ചതാണെന്ന് കണ്ടെത്തുകയും നമ്പി നാരായണന്‍ അടക്കമുള്ള ആളുകളെ വെറുതെ വിടുകയും ചെയ്തിരുന്നു. 

 
Other News in this category

 
 




 
Close Window