Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
മലയാളികള്‍ പൊതുവഴിയില്‍ മോഡേണ്‍ ആണെങ്കിലും മനസ്സില്‍ അത്രയ്ക്ക് വിശാലതയില്ല എന്നാണ് തോന്നുന്നത്. നടി അമല പോള്‍ മോഡേണ്‍ വസ്ത്രം ധരിച്ചപ്പോള്‍ മലയാളികളുടെ കമന്റ്‌സ് 'വേറൊരു തരം ലെവല്‍' ആണ്...
reporter
ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ അമല പോള്‍ പങ്കുവെച്ച് ചിത്രത്തിനെതിരെ സദാചാരവാദികളുടെ സൈബര്‍ ആക്രമണം. കുടുംബത്തോടൊപ്പമായിരുന്നു അമലയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സദാചാര ആക്രമണം തുടങ്ങിയത്.
ആഘോഷത്തില്‍ പങ്കെടുത്ത നടിയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതും പോണ്ടിച്ചേരിയില്‍ വാഹനം രജിസ്ട്രര്‍ ചെയ്ത് ടാക്‌സ് വെട്ടിച്ചതുമാണ് സൈബര്‍ ആക്രമണത്തിന് കാരണം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് കുടുംബത്തോടൊപ്പം നടത്തിയ ആഘോഷത്തില്‍ അമല പോള്‍ ധരിച്ചത്. ഇത് ക്രിസ്ത്യാനികള്‍ക്ക് നാണക്കേടാണെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ അമല പോള്‍ എന്തു വസ്ത്രം ധരിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താലും സൈബര്‍ സദാചാരവാദികള്‍ രംഗത്ത് എത്തിയിരുന്നു.

കഷ്ടം ക്രിസ്മസ് ആയിട്ടു പോലും ഫാമിലിയില്‍ ഫോട്ടോ എടുക്കുമ്പോള്‍ കുറച്ചു തുണി കൂടുതല്‍ ഇടമായിരുന്നുവെന്നകണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത നികുതി വെട്ടിച്ച കേസുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും ചിത്രത്തിന് താഴെ ചിലര്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window