Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അമേരിക്കയിലെ ഡെലവേറിലുണ്ടായിരുന്ന ക്രൈസ്തവ ദേവാലയം ഇനി മുതല്‍ സ്വാമി നാരായണ്‍ ക്ഷേത്രമായി അറിയപ്പെടും
reporter
ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഹിന്ദു ക്ഷേത്രമായി മാറി. സ്വാമി നാരായണ്‍ അമ്പലം എന്നാണ് ഇനി പള്ളി അറിയപ്പെടുക. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമി നാരായണന്‍ ഗഡി സന്‍സ്താന്‍ എന്ന സംഘടനയാണ് പള്ളി വാങ്ങിയത്. മറ്റു രാജ്യങ്ങളിലായി അഞ്ചോളം പള്ളികളും സംഘടന വാങ്ങിയിട്ടുണ്ട്. ആരാധന നടക്കാതെ വര്‍ഷങ്ങളായി അടച്ചുപൂട്ടിക്കിടന്നിരുന്ന ക്രിസ്തീയ ദേവാലയങ്ങള്‍ വാങ്ങി നവീകരണം നടത്തി ദേവാലയത്തിന്റെ പരിശുദ്ധിയെ ക്ഷേത്രത്തിന്റെ ഭാവത്തിലേക്കു മാറ്റിയിരിക്കുകയാണ് ഈ സംഘടന.

ഡെലവെറിലെ ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലയം 201415 ലാണ് ഇവര്‍ വാങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് പള്ളിയുടെ നിര്‍മ്മാണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രത്തിന്റെ മൂന്ന് ഗോപുരങ്ങളും കുംഭഗോപുരവും ഇന്ത്യയില്‍ നിര്‍മ്മിച്ച് കൊണ്ടുവന്നാണ് സ്ഥാപിച്ചതെന്ന് ക്ഷേത്ര ഭരണാധികാരി വസു പട്ടേല്‍ പറഞ്ഞു. 3,000 ചതുരശ്ര അടിയുള്ള ഈ വസ്തു വാങ്ങുന്നതിന് 1.45 മില്യണ്‍ ഡോളര്‍ ആണ് സന്‍സ്താന്‍ ചെലവാക്കിയത്. ക്ഷേത്രം മതപരമായ ഉദ്ദേശത്തിനു മാത്രമല്ല, സംസ്‌കാരിക പ്രവര്‍ത്തനത്തിനുമായി മാറ്റിവച്ചിരിക്കുകയാണെന്നും പട്ടേല്‍ അവകാശപ്പെട്ടു.
 
Other News in this category

 
 




 
Close Window