Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നരേന്ദ്രമോദിക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു
reporter
ഓഖി ദുരന്തം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം സമര്‍പ്പിച്ച ഓഖി പാക്കേജ് പരിഗണിക്കുമെന്ന മോദിയുടെ ഉറപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അതേസമയം, പ്രിയപ്പെട്ടവര്‍ ക്രിസ്മസിനും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വേദനയോടെ കാത്തിരിപ്പു തുടരുകയാണ് തീരപ്രദേശത്തെ ജനങ്ങള്‍.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ഐടി ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതു കേരളത്തിന് ആശ്വാസമായി. സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുനരധിവാസ, പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ ക്രിസ്മസ് ദിനത്തില്‍ തിരിച്ചെത്തിക്കുമെന്ന ഫിഷറീസ് മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഉറപ്പ് പാഴായി. ഒരാള്‍ പോലും തിരിച്ചെത്തിയില്ലെന്നു മാത്രമല്ല, ക്രിസ്മസിന്റെ തലേന്ന് തിരച്ചിലും അവസാനിപ്പിച്ചു. നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നിലയ്ക്കു നടത്തുന്ന തിരച്ചില്‍ മാത്രമേ ഇപ്പോഴുള്ളു. കൊച്ചിയില്‍നിന്നു പോയി കാണാതായ ഒന്‍പത് ബോട്ടുകളുടെയും 92 മല്‍സ്യത്തൊഴിലാളികളുടെയും കണക്ക് ഞായറാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ടെങ്കിലും മറ്റു നടപടിയില്ല.
 
Other News in this category

 
 




 
Close Window