Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
കായികം
  Add your Comment comment
ഐസ് ലാന്‍ഡ് താരങ്ങള്‍ക്ക് അണിയാന്‍ മെസ്സി ധരിച്ച ജേഴ്‌സി തരുമോ? ഐസ് ലാന്‍ഡിലെ കളിക്കാരന്റെ ആഗ്രഹം
reporter
ഐസ്ലാന്റ് താരം ഡിഗോ ജോഹാന്‍സണ്‍ മെസ്സിയോട് ഒരാഗ്രഹം പ്രകടപ്പിച്ചത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. 23 ജേഴ്‌സികളാണ് മെസ്സിയോട് ജോഹാന്‍സണ്‍് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം റഷ്യയില്‍ അര്‍ജന്റീനയുമായി നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിന് ശേഷം മുഴുവന്‍ ഐസ്ലാന്റ് താരങ്ങള്‍ക്കും നല്‍കാന്‍ വേണ്ടിയാണ് താരം ഇത്രയുമധികം ജേഴ്‌സി ആവശ്യപ്പെട്ടിട്ടുള്ളത്.

ഐസ്‌ലാന്റിന്റെ ആദ്യ എതിരാളികള്‍ അര്‍ജന്റീനയാണ്. പ്രതിരോധതാരമായ ഡീഗോ ജോഹാന്‍സണ്‍ ഇതുവരെ മൂന്നുമത്സരങ്ങള്‍ മാത്രമാണ് ഐസ്ലാന്റ് ജേഴ്‌സിയില്‍ കളിച്ചിട്ടുള്ളത്. ' ഏറെ പ്രതീക്ഷകളുമായാണ് ഞങ്ങള്‍ ലോകകപ്പിനിറങ്ങുന്നത്. ഏത് ടീമിനേയും തോല്‍പ്പിക്കാനുലഌകരുത്ത് ഞങ്ങള്‍ക്കുണ്ട്. 2016ലെ യൂറോകപ്പ് അതിന് ഉദാഹരണമാണ്. അര്‍ജന്റീനയുമായുള്ള കളിയില്‍ ജയിച്ചാലും തോറ്റാലും മെസ്സി ഞങ്ങളുടെ ടീമിലെ എല്ലാ കളിക്കാര്‍ക്കും അദ്ദേഹത്തിന്റെ ജേഴ്‌സി നല്‍കണം' ജോഹാന്‍സണ്‍ പറഞ്ഞു. ഐസ്ലാന്റും അര്‍ജന്റീനയും നൈജീരിയയും ക്രൊയേഷ്യയുമടങ്ങുന്നതാണ് ഗ്രൂപ്പ് ഡി.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മെസ്സിയ്ക്കും റൊണാള്‍ഡൊയ്ക്കും ലോകമെമ്പാടും ആരാധകരാണ്. ഇവരെ ഒരു നോക്ക് കാണാനായി ലക്ഷക്കണക്കിന് ആരാധകരാണ് ലോകത്തിന്റെ വിവിധകോണുകളിലായി കാത്തിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ആരാധനയോടുകൂടി കണ്ടിരുന്നവര്‍ക്കൊപ്പം കളിക്കാനായാലോ?
 
Other News in this category

 
 




 
Close Window