Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍ ഭീഷണി
REPORTER
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. കുന്നംകുളം സ്വദേശിയുടെ ഫോണിലേക്കാണു സന്ദേശമെത്തിയത്. ഇദ്ദേഹത്തിന്റെ പരാതി പ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. ഭീഷണി സന്ദേശം എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു പാലക്കാട്ടാണു മുഖ്യമന്ത്രി.

ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പിണറായി വിജയനെ ഇന്ന് തന്നെ വധിക്കുമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്.

പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴേക്കും ഫോണ്‍ കട്ടുചെയ്യുകയായിരുന്നു. അതേസമയം സിം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ആളെ സംബന്ധിച്ച് പൊലീസിന് ഏകദേശ വിവരം ലഭിച്ചതായാണ് വിവരം.

ടവര്‍ ലൊക്കേഷനും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. പ്രതിയെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് എന്നാണ് അറിയുന്നത്. പാലക്കാട് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് ഭാഗത്തായി കൂടുതല്‍ പൊലീസ് സേനയേയും വിന്യസിചിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window