Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കോഴിക്കോട് നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തല്ലിയ എസ്‌ഐക്കെതിരേ നടപടി എടുക്കാന്‍ ഉത്തരവ്
reporter
കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മര്‍ദ്ദിച്ച സംഭവത്തില്‍ കസബ എസ്.ഐക്കെതിരെ നടപടി. എസ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പൊലീസ് മേധാവിയുടെ ഉത്തരവ്. കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫാണ് കേസ് അന്വേഷിക്കുക.


കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ പോലീസ് അതിക്രമം കാട്ടിയെന്ന പരാതിയിലാണ് അന്വേഷണം. മിഠായിത്തെരുവിലെ താജ് റോഡില്‍ വെച്ച് ബുധനാഴ്ചയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് മര്‍ദ്ദിച്ചത്. അഞ്ചുപേരെയാണ് ഇന്നലെ രാത്രി പത്തരയോടെ റോഡിലൂടെ നടന്നുപോകവെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളായ സുസ്മിക്കും ജാസ്മിനും കൈകള്‍ക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു.

തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ ഇന്ന് നൃത്തം അവതരിപ്പിക്കേണ്ടതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചുപോകവെയാണ് പൊലീസ് മര്‍ദിച്ചതെന്ന് ഇവര്‍ പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window