Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോടിയേരിയോട് പി കെ കൃഷ്ണദാസ്;കായികക്ഷമതയ്ക്ക് ശാഖകളിലേക്ക് പോരൂ
Reporter

തിരുവനന്തപുരം: കായികക്ഷമത കൈവരിക്കാന്‍ പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആര്‍എസ്എസ് ഭീഷണി നേരിടാന്‍ കായികക്ഷമത കൈവരിക്കണമെന്നു കോടിയേരി കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പ്രസംഗിച്ചതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ സംഘം ബുധനാഴ്ച ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും കൃഷ്ണദാസ് തിരുവനന്തപുരത്ത് അറിയിച്ചു.

കേരളത്തില്‍ കലാപങ്ങളുടെ ഉറവിടങ്ങളാണ് ആര്‍എസ്എസ് കേന്ദ്രങ്ങളെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ബ്രാഞ്ച് തലംമുതല്‍ കായികക്ഷമത മെച്ചപ്പെടുത്തണം. ആര്‍എസ്എസുകാരെ കായികമായി നേരിടണമെന്നും കോടിയേരി പറഞ്ഞു. തിരുവല്ലയില്‍ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 
Other News in this category

 
 




 
Close Window