Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്
Reporter

  കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലേക്ക്. സുപ്രധാനമായ പല മൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും, ഈ നടപടി ബോധ പൂര്‍വമാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.

കുറ്റപത്രവും അനുബന്ധ രേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ നല്‍കിയിരുന്നില്ല.

ഇതേത്തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപന്റെ സാന്നിധ്യത്തില്‍ അഭിഭാഷകര്‍ക്ക് ഇത് പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നു.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. സുപ്രധാനമായ ചില മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഇവര്‍ ആവശ്യപ്പെടും.

അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരി ഒന്‍പതിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും.

കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്ന സാക്ഷിമൊഴികള്‍ അടുത്തിടെ പുറത്തായിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷിമൊഴികള്‍. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിതബന്ധം ഉണ്ടായിരുന്നെന്നും അത് താന്‍ അറിഞ്ഞതോടെയാണ് തങ്ങളുടെ വിവാഹബന്ധം തകര്‍ന്നതെന്നും നടി മഞ്ജു വാര്യരുടെ മൊഴിയില്‍ പറയുന്നുണ്ട്. ദിലീപും കാവ്യാമാവനും തമ്മിലുണ്ടായിരുന്ന അവിഹിതബന്ധം വ്യക്തമാക്കുന്ന മൊഴികള്‍ മറ്റ് പല നടിമാരും നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window