Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കണ്ണൂരില്‍ സിപിഎം നേതാവ് ആര്‍എസ്എസ് പരിപാടിയില്‍; വിശദീകരണം തേടുമെന്ന് പാര്‍ട്ടി
Reporter

കണ്ണൂര്‍: പാനൂരില്‍ സിപിഎം നേതാവ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിനാണ് ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമന്‍ പങ്കെടുത്തത്. ആര്‍എസ്എസിന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമന്‍ പങ്കെടുത്തത്. എന്നാല്‍ പാര്‍ട്ടി അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വിശദീകരണം തേടുമെന്നും ഏരിയാ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള പറഞ്ഞു.

പാനൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം തുടരുന്നതിനിടെയാണ് സിപിഎം നേതാവ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമന്‍ പങ്കെടുത്തത്. സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിക്കുന്നതിനിടയില്‍ ലോക്കല്‍ സെക്രട്ടറി തന്നെ പരിപാടിയില്‍ പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കെ കെ പ്രേമന്‍ നല്‍കുന്ന വിശദീകരണം. പാര്‍ട്ടിയുടെ അറിവില്ലാതെയാണ് ലോക്കല്‍ സെക്രട്ടറി പരിപാടിയില്‍ പങ്കെടുത്തതെന്നും വിഷയത്തില്‍ വിശദീകരണം തേടുമെന്ന് ഏരിയാ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള പറഞ്ഞു.

2013ല്‍ പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോള്‍ സിപിഎമ്മും ബിജെപിയും ഒരുമിച്ച് നിന്നതിന് അന്ന് പഞ്ചായത്ത് മെമ്പറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ കെ പ്രേമനെ സിപിഎം ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്ത്തിയിരുന്നു.

 
Other News in this category

 
 




 
Close Window