Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
സിനിമ
  Add your Comment comment
ദുല്‍ഖര്‍ സല്‍മാന് ഫേസ് ബുക്കില്‍ 50 ലക്ഷം ലൈക്കുകള്‍: രണ്ടാം സ്ഥാനത്തു മോഹന്‍ലാല്‍ - 46 ലക്ഷം ലൈക്കുകള്‍
reporter
മലയാള സിനിമ നടന്മാരില്‍ ഏറ്റവും അധികം ഫെയ്‌സ്ബുക്ക് ലൈക്കുള്ള നടനായി ദുല്‍ഖര്‍ സല്‍മാന്‍. 50 ലക്ഷവും കടന്ന് ദുല്‍ഖര്‍ മുന്നേറ്റം തുടരുകയാണ്.


ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ 18 ലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇന്‍സ്റ്റഗ്രാമിലാണ് ദുല്‍ഖര്‍ കൂടുതലും ചിത്രങ്ങളൊക്കെ ഷെയര്‍ ചെയ്യുന്നത്. ട്വിറ്റര്‍ അക്കൗണ്ടില്‍ 14 ലക്ഷം ഫോളോവേഴ്‌സുണ്ട് ദുല്‍ഖറിന്. ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഫെയ്‌സ്ബുക്ക് പേജ് സ്റ്റാറ്റസ് എടുത്താല്‍ നൂറാം സ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്റെ സ്ഥാനം.

മലയാളത്തില്‍നിന്ന് ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നത് മോഹന്‍ലാലാണ്. 46 ലക്ഷം ലൈക്കുകളാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിനുള്ളത്. ആറ് ലക്ഷം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലും 41 ലക്ഷം ഫോളോവേഴ്‌സ് ട്വിറ്ററിലുമുണ്ട്.



ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാലിന് തൊട്ടുപിന്നാലെയാണ് നിവിന്‍ പോളിയുടെ സ്ഥാനം. 46 ലക്ഷം തന്നെയാണ് നിവിന്റെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക്. തമിഴില്‍ സിനിമ റിലീസായതോടെയാണ് നിവിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈക്കുകള്‍ കൂടിയത്.
 
Other News in this category

 
 




 
Close Window