Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
Teens Corner
  Add your Comment comment
അമേരിക്കന്‍ ഗായിക കാറ്റി പെറി വീട് വില്‍ക്കുന്നു. നാലു കിടപ്പുമുറിയുള്ള വീടിന്റെ വില 60 കോടി രൂപ. ജിം, സ്വിമ്മിങ് പൂള്‍ എന്നിവ ഉള്‍പ്പെടുന്ന ഫിറ്റ്‌നസ് ഏരിയ തുടങ്ങി ആഡംബരങ്ങളുടെ സ്വര്‍ഗമാണ് ഈ വീട്.
reporter
1954 ല്‍ മെഡിറ്ററേനിയന്‍ ശൈലിയിലാണ് ബംഗ്ലാവ് നിര്‍മിച്ചത്. രണ്ടേക്കറില്‍ നാലു ഭാഗങ്ങളായി പരന്നു കിടക്കുകയാണ് വീട്. പ്രധാന വീട്, വിശാലമായ ഗരാജ് സൗകര്യത്തോടെയുള്ള രണ്ടുനില അതിഥിമന്ദിരം, ഉല്ലാസത്തിനായി മ്യൂസിക് റൂം, ഹോം തിയറ്റര്‍ ഉള്‍പ്പെടുന്ന പ്രത്യേക ഏരിയ, ജിം, സ്വിമ്മിങ് പൂള്‍ എന്നിവ ഉള്‍പ്പെടുന്ന ഫിറ്റ്‌നസ് ഏരിയ എന്നിവയാണ് ആഡംബരവസതിയിലെ ഭാഗങ്ങള്‍. അതിവിശാലമായ ഉദ്യാനവും പാര്‍ട്ടി സ്‌പേസും ആംഫിതിയറ്ററുമെല്ലാം ലാന്‍ഡ്‌സ്‌കേപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

വിശാലമായ ഫ്രഞ്ച് ജനാലകളാണ് വീടിന്റെ മറ്റൊരു സവിശേഷത. തീ കായാനായി ഒരു നെരിപ്പോടും ലിവിങ്ങില്‍ ഒരുക്കിയിട്ടുണ്ട്. മുന്തിയ മാര്‍ബിളുകളാണ് തറ അലങ്കരിക്കുന്നത്. ഭിത്തികളിലും ചുവരുകളും മനോഹരമായ ചിത്രപ്പണികളും ക്യൂരിയോകളുമൊക്കെ കാണാം.

വിശാലമായ മാസ്റ്റര്‍ ബെഡ്‌റൂം. വെള്ള നിറമാണ് ഇവിടെ ചുവരുകളില്‍ നല്‍കിയിരിക്കുന്നത്. ഒരു സിറ്റിങ് സ്‌പേസും ഇവിടെ ക്രമീകരിച്ചു. മറ്റൊരു കിടപ്പുമുറിയുടെ ഒത്തനടുക്കായി ബാത്ടബ് ക്രമീകരിച്ചു. ഇതിനു മുകളിലായി ആകാശത്തേക്ക് തുറക്കുന്ന സ്‌കൈലൈറ്റ് കാണാം. ഭിത്തികളിലും ചുവരുകളും ധാരാളം ചിത്രപ്പണികളും ഇവിടെ കാണാം.

ക്രീം കളറാണ് അടുക്കളയില്‍ നിറയുന്നത്. ധാരാളം സ്‌റ്റോറേജ് സ്‌പേസ് ഒരുക്കിയതിനൊപ്പം ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നല്‍കിയിട്ടുണ്ട്.

ഇത്രയും മനോഹരമായ വസതി കാറ്റി വില്‍ക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏതായാലും കാറ്റിയുടെ സെലിബ്രിറ്റി പ്രഭാവം മൂലം നിരവധി കോടീശ്വരന്മാര്‍ വീട്ടില്‍ കണ്ണുവച്ചുതുടങ്ങി എന്നാണ് സംസാരം..
 
Other News in this category

 
 




 
Close Window