Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ക്ക് നിയന്ത്രണം വരുന്നു, ഇതിനും നികുതിയായി
reporter

ലണ്ടന്‍: ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഒരുതവണമാത്രം ഉപയോഗിച്ച് കളയുന്ന ഇത്തരം കപ്പുകളുടെ ഉപയോഗം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഇത്തരം നടപടി. ഇതിനായി അധിക നികുതി ഏര്‍പ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അധികൃതര്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ വര്‍ഷം രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകളാണ് ഉപയോഗിക്കുന്നത്. വെറും 400ല്‍ ഒന്നുമാത്രമാണ് പുനചംക്രമണം ചെയ്ത് ഉപയോഗിക്കുന്നത് എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.

പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.28 യൂറോ നികുതിയാകും ഇടാക്കുക. അതായത് ഇന്ത്യന്‍ തുക അനുസരിച്ച് 22 രൂപ. നികുതി തുക ഉപയോഗിച്ച് പുനചംക്രമണ പദ്ധതികള്‍ക്കായി ചിലവഴിക്കും. 2023 ഓടെ എല്ലാ ഗ്ലാസുകളും പുനരുപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സ്വന്തമായി കപ്പ് കൊണ്ടുവരുന്നവര്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതികള്‍ കോഫിഷോപ്പുകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ നല്‍കിയിട്ടും ഉപയോഗം കൂടുന്നതായാണ് കണ്ടെത്തുന്നത്. ഇത്തരത്തില്‍ ഇളവ് നല്‍കിയതോടെ പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം 83 ശതമാനം കുറയ്ക്കാന്‍ സാധിച്ചിരുന്നു. ഇതാണ് സര്‍ക്കാരില്‍ പ്രതീക്ഷയേകുന്നത്.

 
Other News in this category

 
 




 
Close Window