Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
UK Special
  Add your Comment comment
ദുരിതമൊഴിയുന്നില്ല, എലീനറിന് പിന്നാലെ കൊടുങ്കാറ്റുകളുടെ നീണ്ടനിര ബ്രിട്ടനിലേക്ക്
reporter

ലണ്ടന്‍: എലീനറിന് ശേഷം അല്‍പ്പം ശാന്തയുണ്ടാകുമെന്ന ബ്രിട്ടീഷുകാരുടെ മോഹങ്ങള്‍ക്ക് തിരശീല വീണു. ഇനി കൊടുങ്കാറ്റുകളുടെ നീണ്ടനിരയാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്. ആര്‍ട്ടിക്കില്‍ നിന്ന് ശക്തമായ ശീതക്കാറ്റുകള്‍ ബ്രിട്ടനെ ലക്ഷ്യമാക്കി നീളുന്നതായി കാലാവസ്ഥ നിരീക്ഷകര്‍. ഇതോടെ വാരാന്ത്യം ശക്തമായ കാറ്റിനും മഞ്ഞുവീഴ്ച്ചയ്ക്കും സാക്ഷ്യം വഹിക്കും. ചൊവ്വാഴ്ച വരെ ഇത് തുടരും. അടുത്ത രണ്ട് രാത്രികളില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും താപനില മൈനസ് ആറ് ഡിഗ്രിയോളം താഴുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഗ്ലാസ്‌കോയില്‍ ഇത് മൈനസ് 12 ഡിഗ്രിയായിരിക്കും. കോണ്‍വാളില്‍ മണിക്കൂറില്‍ 30 മൈല്‍ വേഗതയിലും ലണ്ടനില്‍ 20 മൈല്‍ വേഗത്തിലുമുള്ള കാറ്റടിക്കുകയും ചെയ്തിരുന്നു. 100 മൈല്‍ വേഗതയുള്ള എലീനര്‍ കാറ്റും കടുത്ത മഴയും മൂലം നാശം ഉണ്ടായ കുംബ്രിയ, നോര്‍ത്തംബര്‍ ലാന്‍ഡ് എന്നിവിടങ്ങളില്‍ കടുത്ത മഞ്ഞുവീഴ്ചയാണിപ്പോള്‍.

ഇതിനിടെ എലീനര്‍ കൊടുങ്കാറ്റ് രാജ്യത്തെ ബീച്ചുകളുടെ രൂപം തന്നെ മാറ്റിമറിച്ചു. മിക്കയിടങ്ങളിലും 32 അടി താഴ്ചയില്‍ കിടങ്ങ് രൂപപ്പെട്ടിരിക്കുകയാണ്. മണിക്കൂറില്‍ 100 മൈല്‍ വേഗതയില്‍ വീശിയ കാറ്റ് മൂലം വന്‍ തിരമാലയാണ് തീരത്തേക്ക് അടിച്ചുകയറിയത്. ഇതിലാണ് മണല്‍ മുഴുവനായി നഷ്ടമായത്. ഇതോടെ പലയിടത്തും കുത്തനെ കുഴികള്‍ ഉണ്ടായിരിക്കുകയാണ്. പലര്‍ക്കും ബീച്ചുകളില്‍ എത്താന്‍ ഭയമാണ്. മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ഭയവും ഇതിന് കാരണമാണ്.

 
Other News in this category

 
 




 
Close Window