Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Jan 2018
 
 
UK Special
  Add your Comment comment
ഒരുവഴി ഓസി ഫ്‌ളൂ പടരുന്നു, രോഗികളെ കിടത്താന്‍ സ്ഥലമില്ലാതെ എന്‍എച്ച്എസ്. സ്ഥിതിഗതികള്‍ അതീവ ഗുരുതരം
reporter

ലണ്ടന്‍: രാജ്യത്തെ ആരോഗ്യമേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ശൈത്യകാലം രൂക്ഷമായതോടെ രോഗികളെക്കൊണ്ട് മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ മറ്റൊരു വഴിക്ക് ഓസി ഫ്‌ളൂ പടര്‍ന്നു പിടിക്കുകയാണ്. മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് ഇരട്ടിയോളം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 48 പേര്‍ ചികിത്സ തേടി ഇതിനോടകം ആശുപത്രിയില്‍ എത്തി. പ്ലെമൗത്ത്, ബെല്‍ഫാസ്റ്റ്, തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ കണ്ടെത്തിയത്. പ്ലെമൗത്തില്‍ 14 ഉം ഡോണ്‍കാസ്റ്ററില്‍ എട്ടും ഓസി ഫ്‌ളൂ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡുറം 5, സട്ടണ്‍ 2, ഡംഫ്രൈ 3 എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനായില്ലെങ്കില്‍ കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ യുകെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫ്‌ളൂ ബാധയാണ് വരാന്‍ പോകുന്നതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പു നല്‍്കി. 

ചുമ, തൊണ്ടവേദന, തലവേദന, പനി, സന്ധികള്‍ക്ക് വേദന, വിറയല്‍, ശരീരവേദന, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. കുട്ടികളില്‍ ചെവി വേദനയും കാണാറുണ്ട്. ഓസി ഫ്‌ളൂ ബാധിച്ചു കഴിഞ്ഞാല്‍ രോഗിക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. ഈ അവസരത്തില്‍ ബെഡ് റെസ്റ്റ് അനിവാര്യമാണ്. നല്ല ആരോഗ്യമുള്ളവര്‍ നേരിയ ഫ്‌ളൂ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളു എങ്കില്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അല്ലാത്തവര്‍ ഡോക്ടറുടെ ഉപദേശം നിര്‍ബന്ധമായും തേടിയിരിക്കണം. ഫ്‌ളൂ ബാധിച്ചാല്‍ നല്ല വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഡീ ഹൈഡ്രേഷന്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രിക്കാന്‍ പാരസെറ്റമോളും ഐബുപ്രൊഫിനും ഉപയോഗിക്കാം. ഫ്‌ളൂവില്‍ നിന്ന് മുക്തി പ്രാപിക്കാന്‍ ഒരാഴ്ച എങ്കിലും എടുക്കും. ഇതിനിടെ ആശുപത്രികള്‍ കുട്ടികളുടെ വാര്‍ഡുകളിലും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികള്‍ കുട്ടികളുടെ വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി തുറന്നു കൊടുത്തു. വരും ദിവസങ്ങളിലും എന്‍എച്ച്എസിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window