Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ബല്‍റാമിന്റെ നടപടി 'ശുദ്ധ പോക്രിത്തരം': എം എം മണി
Reporter

കൊട്ടാരക്കര: വി ടി ബല്‍റാം എകെജി യെ പറ്റി പറഞ്ഞത് പോക്രിത്തരമെന്ന് എംഎം മണി. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം എം മണിയുടെ പ്രതികരണം. ബലറാമിനെ ജനിപ്പിച്ചത് സ്വന്തം അച്ഛനും അമ്മയും ആണോ എന്ന് ഇപ്പോ സംശയം പ്രകടിപ്പിച്ചാല്‍ ഇപ്പോള്‍ എന്ത് ചെയ്യുമെന്ന് മണി പരിഹസിച്ചു. ശുദ്ധ പിറപ്പ് കേടാണ് ബലറാമിന്റെ പ്രസ്താവനയെന്നും മണി പറഞ്ഞു.

എന്നാല്‍ എകെജിക്കെതിരായ വിവാദ പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മാപ്പ് പറയില്ലെന്നും വി ടി ബല്‍റാം എംഎല്‍എ വിശദമാക്കി. പരാമര്‍ശത്തിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ആരോപണങ്ങള്‍ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗില്‍ എംഎല്‍എ വീണ്ടും പോസ്റ്റിട്ടു.

ഒളിവില്‍ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വി ടി ബല്‍റാമിന്റെ പരാമര്‍ശമാണ് വിവാദമായത്. സൈബര്‍ ലോകത്തും പുറത്തും പ്രതിഷേധം ശക്തമാകുമ്പോഴാണ് എകെജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച് ആരോപണങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിച്ച് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എകെജിയുടെ ആത്മകഥയില്‍ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവില്‍ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോള്‍ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബല്‍റാമിന്റെ വാദം.

 
Other News in this category

 
 




 
Close Window