Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
തെരേസ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു, തിങ്കളാഴ്ച തീരുമാനമുണ്ടാകും, പലരുടെയും കസേര തെറിക്കും
reporter

ലണ്ടന്‍: ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പു തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് തീരുമാനിച്ചു. തിങ്കളാഴ്ച ഇതുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴുള്ള പലര്‍ക്കും കസേര തെറിക്കുകയോ സ്ഥാനമാറ്റം ഉണ്ടാകുകയോ ചെയ്യും. ജൂനിയര്‍ ആയ പലര്‍ക്കും അവസരം ലഭിക്കാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തു നിന്ന് ജസ്റ്റിന്‍ ഗ്രീനിനെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം സ്റ്റേറ്റ് ഫസ്റ്റ് സെക്രട്ടറിയായി പുതിയ ആളെ നിയമിക്കും. ഡാമിയന്‍ ഗ്രീന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണിത്. ബോറിസ് ജോണ്‍സണ്‍, ഡേവിഡ് ഡേവിസ്, ആംബര്‍ റൂഡ് എന്നിവര്‍ക്ക് സ്ഥാനചലനം ഉണ്ടാകില്ല. അതേസമയം, ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഡൗണിങ് സ്ട്രീറ്റ് തയാറായിട്ടില്ല. 

വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് മൂന്നു മന്ത്രിമാരാണ് അടുത്തിടെ രാജിവച്ചത്. രണ്ടു പേര്‍ രാജി സമര്‍പ്പിച്ചപ്പോള്‍ ഒരാളെ പുറത്താക്കുകയായിരുന്നു. 2017 നവംബറില്‍ പ്രതിരോധ സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലനാണ് ആദ്യം രാജിവച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍ രാജിവച്ചു. മുന്‍കൂര്‍ അനുവാദമില്ലാതെ ഇസ്രയേല്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതിനായിരുന്നു നടപടി. അശ്ലീല ചിത്രം കണ്ട സംഭവത്തില്‍ തെരേസയുടെ അടുത്ത അനുയായി ഗ്രീനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായ ഏതാണ് തകര്‍ന്ന അവസ്ഥയിലായിരുന്നു.

 
Other News in this category

 
 




 
Close Window