Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
കേരളത്തില്‍ മാത്രമല്ല, വേണ്ടിവന്നാല്‍ ബ്രിട്ടനിലും രോഗികളെ വെറും നിലത്ത് കിടത്തും
reporter

ലണ്ടന്‍: ഈ ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് അത്ര സുഖകരമല്ല. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ശൈത്യകാല രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ പലരേയും പലരേയും വെറും നിലത്ത് കിടത്തി ചികിത്സിക്കേണ്ട ഗതികേടിലായി ആശുപത്രി അധികൃതര്‍. കഴിഞ്ഞ ദിവസം കുട്ടികളുടെ വാര്‍ഡില്‍ പോലും മുതിര്‍ന്നവരെ പ്രവേശിപ്പിച്ചിരുന്നു. എന്നിട്ടും തിരക്ക് കുറയാതെ വന്നതോടെയാണ് നിലത്ത് കിടത്താന്‍ ആരംഭിച്ചത്. എന്നാല്‍ ആരോഗ്യമേഖലയില്‍ പ്രതിസന്ധിയിലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വേക്ക്ഫീല്‍ഡിലെ പിന്‍ഡെര്‍ഫീല്‍ഡ് ആശുപത്രിയിലാണ് ഇപ്പോള്‍ രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നത്. കൊടും തണുപ്പില്‍ മറ്റ് അസുഖങ്ങള്‍ പിടിപെടാന്‍ ഇത് കാരണമായേക്കും. 

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലും രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതായി കണ്ടെത്തി. ചിലരെ ഇടനാഴികളിലാണ് കിടത്തിയിരിക്കുന്നത്. ഇവര്‍ക്ക് തലയണയോ കിടക്കാന്‍ ബെഡ്ഷീറ്റോ പോലും ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ തുടരുമ്പോഴും എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് അധികൃതര്‍. വരും ദിവസങ്ങളിലും എന്‍എച്ച്എസിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു.

 
Other News in this category

 
 




 
Close Window