Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
വിമാനത്തില്‍ മദ്യപാനികളുടെ ശല്യം വര്‍ധിച്ചു, ഇതോടെ വിമാനത്താവളത്തില്‍ മദ്യത്തിന്റെ വില്‍പ്പനയ്ക്ക് നിയന്ത്രണം വരുന്നു
reporter

ലണ്ടന്‍: യുകെയിലെ വിമാനങ്ങളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവന്നതോടെ വിമാനത്താവളങ്ങളില്‍ മദ്യ വില്‍പ്പനയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. എയര്‍പോര്‍ട്ട് പബ്ബുകളും ബാറുകളും ഇപ്പോള്‍ ഏതു സമയത്തും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തന സമയം നിശ്ചയിക്കും.

ഹൈസ്ട്രീറ്റ് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയത്തിനൊപ്പമായിരിക്കും ആ നിയമം നടപ്പായാല്‍ എയര്‍പോര്‍ട്ട് മദ്യശാലകളുടെയും പ്രവര്‍ത്തനം. നിയമം നടപ്പാക്കാനുള്ള ചുമതല കൗണ്‍സിലുകള്‍ക്ക് നല്‍കും. നിയമ ലംഘനം നടത്തുന്ന മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള അധികാരവും കൗണ്‍സിലുകള്‍ക്ക് ലഭ്യമാക്കും. ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണെന്ന് വിമാനക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. മദ്യപാനികള്‍ വിമാനങ്ങളില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. 


യാത്രയ്ക്കിടെ മദ്യപാനികള്‍ നടത്തുന്ന ബഹളങ്ങള്‍ യാത്രയെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് വളരുകയാണെന്ന് 2017ല്‍ ഹൗസ് ഓഫ് ലോര്‍ഡ്സ് വിലയിരുത്തിയിരുന്നു. മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കി അറസ്റ്റിലാകുന്നവരുടെ എണ്ണം 50 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ലോര്‍ഡ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ നീക്കം.

 
Other News in this category

 
 




 
Close Window