Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 22nd Jan 2018
 
 
UK Special
  Add your Comment comment
യുകെയിലെ ആദ്യ അത്യാധുനിക പ്രോട്ടോണ്‍ ബീം ചികിത്സ ഈ വര്‍ഷം മുതല്‍, 2020 മുതല്‍ കൂടുതല്‍ ആശുപത്രിയിലേക്ക്
reporter

ലണ്ടന്‍: ഈ വര്‍ഷം മുതല്‍ യുകെയില്‍ ഹൈ എനര്‍ജി പ്രോട്ടോണ്‍ ബീം ഉപയോഗിച്ചുള്ള ക്യാന്‍സര്‍ ചികിത്സ ആരംഭിക്കും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ആണ് ആദ്യ യൂണിറ്റ് പ്രവര്‍ത്തനസജ്ജമാവുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോണ്‍ ബീം ചികിത്സ നല്‍കി തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാന്‍സറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ പ്രോട്ടോണ്‍ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എന്‍എച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്. 

750 രോഗികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഇതിനിടെ 2020 ഓടെ യൂനിവേഴ്സിറ്റി കോളെജ് ലണ്ടന്‍ ആശുപത്രി സ്വന്തമായി പിബിറ്റി യൂനിറ്റ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. യുകെയില്‍ അപൂര്‍വമായി മാത്രമാണ് നേത്ര ക്യാന്‍സര്‍ കണ്ടുവരുന്നത്. എന്നാല്‍ ഇത് പിടിപെടുന്നവര്‍ക്ക് വന്‍ ചികിത്സാചെലവാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്രയും തുക മുടക്കി പിബിറ്റി ഇറക്കുമതി ചെയ്തത്. പ്രതിവര്‍ഷം 210 പേരാണ് പിബിറ്റിക്കായി വിദേശത്തേക്ക് യാത്ര ചെയ്യുന്നത്. ഒരാള്‍ക്ക് ഏകദേശം 1.14 ലക്ഷം ഡോളര്‍ ചെലവ് വരും. 90 ടണ്‍ ഭാരമാണ് പുതിയ മെഷീനുള്ളത്. എന്നാല്‍ ഫാമിലി കാറിന്റെ അത്ര വലിപ്പമില്ലെന്ന് മാത്രം. 250 മില്യണ്‍ പൗണ്ടാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്.

 
Other News in this category

 
 




 
Close Window